നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി; CPM എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്നും ജില്ലാ കമ്മറ്റി അംഗം ഇറങ്ങിപ്പോയി

  ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി; CPM എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്നും ജില്ലാ കമ്മറ്റി അംഗം ഇറങ്ങിപ്പോയി

  ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താതിൽ ഉള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചശേഷമാണ് പി.എൻ ബാലകൃഷ്ണൻ സമ്മേളനവേദി വിട്ടത്

  പി എന്‍ ബാലകൃഷ്ണന്‍, സി എന്‍ മോഹനന്‍

  പി എന്‍ ബാലകൃഷ്ണന്‍, സി എന്‍ മോഹനന്‍

  • Share this:
  കളമശ്ശേരി: സിപിഎം എറണാകുളം (CPM ERNAKULAM) ജില്ലാ സെക്രട്ടറിയായി സി.എൻ.മോഹനനെ (CN Mohanan) വീണ്ടും തെരഞ്ഞെടുത്തു. കളമശ്ശേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായ  മോഹനൻ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 46 അംഗ പാനലാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. 46 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഇതിൽ 13 പേർ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റിിൽ ആറ് പേർ സ്ത്രീകളാണ്.

  അതിനിടയിൽ ജില്ലാ സമ്മേളന വേദിയിൽ നിന്നും മുതിർന്ന നേതാവ് ഇറങ്ങിപ്പോയത് സിപിഎം സമ്മേളനത്തിൽ കല്ലുകടിയായി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.എൻ.ബാലകൃഷ്ണനാണ് സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത്. ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താതിൽ ഉള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചശേഷമാണ് പി.എൻ ബാലകൃഷ്ണൻ സമ്മേളനവേദി വിട്ടത്. കവളങ്ങാട് മുൻ ഏരിയ സെക്രട്ടറിയായിരുന്നു. പാർട്ടി അനുഭാവിയായി തുടരുമെന്ന് ബാലക്യഷ്ണൻ പറഞ്ഞു.

  യാതൊരു കാരണവും പറയാതെയാണ് തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ ഇറങ്ങി പോയതെന്നും പി.എൻ.ബാലകൃഷ്ണൻ പറഞ്ഞു.  സമ്മേളന വേദിയിൽ പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ  പാനൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പി.എൻ ബാലകൃഷ്ണൻ പ്രതിഷേധവുമായി വേദിയിൽ എത്തുകയും താൻ ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം വേദിയിലിരിക്കെയായിരുന്നു ബാലകൃഷ്ണൻ്റെ പ്രതിഷേധം.

  പാർട്ടി അംഗമായി ഇനി തുടരാൻ താത്പര്യമില്ലെന്നും അനുഭാവിയായി മുന്നോട്ട് പോകുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഇതേക്കാര്യം സമ്മേളന പരിപാടിയിൽ അറിയിച്ചെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി. 69 കാരനായ എനിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ല, എന്നെ ഒഴിവാക്കിയതിന് നേതൃത്വത്തിന് കാരണവും പറയാൻ ഇല്ല - ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം ചിലർ ഒഴിവായാൽ മാത്രമേ പുതുമുഖങ്ങൾക്ക് നേതൃത്വത്തിലേക്ക് വരാനാവൂ എന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു.

  ഡി. വൈ എഫ്. ഐ. ജില്ലാ സെക്രടറി അഡ്വ. എ എ അൻഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് എന്നിവർ  ബാലകൃഷ്ണന് പകരമായി ജില്ലാ കമ്മറ്റിയിൽ എത്തി. 46 അംഗ ജില്ലാ കമ്മറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. 13 അംഗ സെക്രട്ടറിയേറ്റിലും ആറുപേർ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും.

  Also Read-E Sreedharan| 'പ്രായമായി; ഇനി സജീവരാഷ്ട്രീയ പ്രവർത്തനത്തിനില്ല; ബിജെപിയിൽ പ്രത്യേക ക്ഷണിതാവായി തുടരും': ഇ. ശ്രീധരൻ

  ഇവരാണ് പുതിയ ജില്ലാ കമ്മറ്റിയംഗങ്ങൾ.
  സി.എൻ. മോഹനൻ, ടി.കെ. മോഹനൻ, കെ ജെ ജേക്കബ്,  എംപി പത്രോസ്, പി.എം. ഇസ്മയിൽ, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്,  കെ. എൻ.ഉണ്ണികൃഷ്ണൻ, പി.എൻ. സീനുലാൽ, സി.കെ. പരീത്, കെ.എൻ.ഗോപിനാഥ്, വി .എം.ശശി,എം. അനിൽകുമാർ, എം.ബി,സ്യമന്തഭദ്രൻ, പി.എസ്.ഷൈല, കെ. എ. ചാക്കോച്ചൻ, ഇ.പി. സെബാസ്റ്റ്യൻ, കെ. തുളസി, സി. ബി. ദേവദർശനൻ, എം.കെ.ശിവരാജൻ, കെ.വി. ഏലിയാസ് വി.സലിം, ആർ. അനിൽകുമാർ, ടി.സി.ഷിബു, എസ്. സതീഷ്, പുഷ്പദാസ് ടി.ആർ,  ബോസ്എം. ബി. ചന്ദ്രശേഖരൻ, ടി.വി.അനിത, കെ.കെ.ഷിബു, കെ. എം.റിയാദ്, കെ.എസ്. അരുൺകുമാർ, എ. എ. അൻഷാദ്,  പ്രിൻസി കുര്യാക്കോസ്, എന്‍ . സി. ഉഷകുമാരി, പി.എ.പീറ്റർ ഷാജി, മുഹമ്മദ് എ.പി, ഉദയകുമാർ കെ.ബി. വർഗ്ഗീസ്, സി.കെ, സലീം കുമാർ എം. കെ, ബാബു പി. ബി, രതീഷ്  എ. ജി. ഉദയകുമാർ, എ.പി.അനില്‍
  Published by:Jayesh Krishnan
  First published: