നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശിലാഫലകത്തിൽ പേരു ചേർക്കാത്തതിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശിലാഫലകം ചുറ്റിക കൊണ്ട് തകര്‍ത്തു

    ശിലാഫലകത്തിൽ പേരു ചേർക്കാത്തതിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശിലാഫലകം ചുറ്റിക കൊണ്ട് തകര്‍ത്തു

    ജില്ലാ പ‍ഞ്ചായത്തംഗം വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകർത്തത്

    Photos - Facebook

    Photos - Facebook

    • Share this:
      തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തിൽ (Vellanad Panchayat) ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം (District Panchayat Member) അടിച്ചു തകർത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് (Vellanad Sasi) ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകർത്തത്.

      Also Read- Mullaperiyar| മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ ഉയർത്തി; ഇടുക്കി ഡാമിലെ ഷട്ടർ രാവിലെ 10ന് തുറക്കും

      കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെ എസ് രാജലക്ഷ്മി സബ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തിൽ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകർത്തത്. കേന്ദ്ര സർക്കാർ പദ്ധതിയായ Shyama Prasad Mukherji Rurban Mission (SPMRM) വഴി ലഭിച്ച 50 ലക്ഷം രൂപ കൊണ്ടാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമിച്ചത്.

      Also Read- കളിയിക്കാവിള – വഴിമുക്ക് ദേശീയപാതയ്ക്ക് ദേശീയ പാതാ അതോറിറ്റി 22.05 കോടി രൂപ അനുവദിച്ചു

      കോൺഗ്രസ് അംഗമായ വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിർമാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോൾ നിർമാണം മുക്കാൽ ഭാഗം പൂർത്തിയാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂർ പ്രകാശ് എം പി സബ് സെന്റർ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു.

      Also Read-'പിണറായിക്ക് മോദിയുടെ രീതി; എതിര്‍ക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു'; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

      എന്നാൽ ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം കൂടിയായ പഴയ പ്രസിഡന്റിനെ ക്ഷണിക്കുകയോ ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്തുകയോ ചെയ്തില്ല. ലളിതമായ ചടങ്ങായതിനാലാണ് ക്ഷണിക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇന്നലെ ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകർക്കുകയായിരുന്നു. ശശിക്കെതിരെ പഞ്ചായത്ത് അധികൃതർ ആര്യനാട് പൊലീസിൽ പരാതി നൽകി.

      Also Read- K Rail | നിങ്ങളുടെ നാട് സിൽവർ ലൈൻ കടന്നു പോകുന്ന പട്ടികയിലുണ്ടോ?
      Published by:Rajesh V
      First published:
      )}