• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോലീസ് ജീപ്പ് കണ്ട് മുങ്ങിയ ജില്ലാ പഞ്ചായത്തംഗത്തെ കുളത്തില്‍ നിന്ന് കണ്ടെത്തി

പോലീസ് ജീപ്പ് കണ്ട് മുങ്ങിയ ജില്ലാ പഞ്ചായത്തംഗത്തെ കുളത്തില്‍ നിന്ന് കണ്ടെത്തി

രണ്ട് വാറന്റ് നിലവില്‍ ഉള്ളതിനാല്‍ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് വന്നതെന്ന് കരുതി ശശി ഓടി രക്ഷപ്പെടുകയായിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: പോലീസ് ജിപ്പ് നിര്‍ത്തുന്നത് കണ്ട് പേടിച്ചോടിയ  ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തില്‍. വെള്ളനാട് ഡിവിഷന്‍ അംഗം വെള്ളനാട് ശശിയാണ് കുളത്തില്‍ വീണത്. ശശിയെ കാണാനില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി വൈകിയാണ് കോട്ടവിളയിലെ കുളത്തില്‍ നിന്നും കണ്ടെത്തിയത്.

    ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിക്ക് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തി. കോട്ടവിളയിലെ പുരയിടത്തില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്തെ റോഡില്‍ പോലീസ് ജീപ്പ് നിര്‍ത്തുന്നത് ശശി കണ്ടത്. രണ്ട് വാറന്റ് നിലവില്‍ ഉള്ളതിനാല്‍ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് വന്നതെന്ന് കരുതി ശശി ഓടി രക്ഷപ്പെടുകയായിരുന്നു.

    വീടിന് സമീപത്തെ കാടുപിടിച്ച പറമ്പിലേക്ക് ഓടുകയും ശേഷം ഒരു വീട്ടിലേക്ക് കയറുകയുമായിരുന്നുവെന്ന് ശശി പറയുന്നു. തിരികെ വരുന്നതിനിടെ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ബോധരഹിതനായി കാടുപിടിച്ച പുരയിടത്തില്‍ വീണു. രണ്ട് മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ആറ്റില്‍ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.

    ഇതിനിടെ ശശിയെ കാണാനില്ല എന്ന വിവരം അറിഞ്ഞ് ആര്യനാട് പോലീസും പ്രദേശവാസികളും നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ നിന്നും ശബ്ദം കേള്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി ഒമ്പത് മണിയോടെ കുളത്തില്‍ നിന്നും കണ്ടെത്തിയ ശശിയെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    Published by:Arun krishna
    First published: