കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടലല്ല, അതിശക്തമായ മണ്ണിടിച്ചിലാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചുരുങ്ങിയ സമയത്തിനകം പെയ്ത അതിതീവ്ര മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1980-കളില്‍ മരംമുറിച്ചതു മൂലം രൂപപ്പെട്ട മാളങ്ങള്‍ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു.
കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വിദഗ്ധ പഠനം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്ത് കുന്നില്‍ വിള്ളലുകളില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മണ്ണും, ജലവും കുന്നിന്റെ ഉള്‍ഭാഗത്ത് നിന്നും തള്ളി പുറത്തേയ്ക്ക് വന്നതിന്റെ പ്രത്യേക ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും പറയുന്നു.
Also Read: സംസ്ഥാനത്ത് ഇന്ന് വീണ്ടും മഴ ശക്തമായേക്കും; മഴക്കെടുതിയില്‍ മരണം 85ശരാശരി 1.50 മീറ്റര്‍ ആഴത്തിലുള്ള മേല്‍മണ്ണ് ഒന്‍പത് ഇടങ്ങളില്‍ നിന്നായി ഏകദേശം 20 ഹെക്ടറില്‍ നിന്ന് ഇടിഞ്ഞ് താഴേക്ക് ഒഴുകുകയാണ് ഉണ്ടായിരിക്കുന്നതെന്നും ഏകദേശം 150 ഹെക്ടര്‍ വിസ്തൃതിയുള്ള ഒരു നീര്‍ത്തടപ്രദേശത്താണ് ദുരന്തത്തിന്റെ ആഘാതം ബാധിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1980 കളില്‍ മരംമുറിച്ചതു മൂലം രൂപപ്പെട്ട മാളങ്ങള്‍ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമായിട്ടുണ്ട്. വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ചാണ് ഇങ്ങനെയുണ്ടായത്ഏലം കൃഷി വ്യാപിപ്പിക്കുന്നതിനുള്ള മണ്ണിളക്കല്‍ ജലാഗിരണശേഷിയെ വര്‍ധിപ്പിച്ചെന്നും മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്.
മണ്ണിടിച്ചില്‍ സംഭവിച്ച് നിശ്ചിത സമയത്തിനകം ഏകദേശം 5 ലക്ഷം ടണ്‍ മണ്ണും അത്രയും ഘനമീറ്റര്‍ വെള്ളവും ഒഴുകിയെത്തിയതാണ് കനത്ത നാശനഷ്ടങ്ങള്ക്കിടയാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.