നിലവിൽ റെഡ് അലർട്ട് തുടരുന്ന കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട ഏറ്റവും പുതിയ വിവരം അനുസരിച്ചാണിത്. ഓറഞ്ച് അലർട്ട് എന്നാൽ മഴയുടെ തീവ്രത നേരിടാൻ സജ്ജമാവുക എന്നാണ് ഉദ്ദേശിക്കുന്നത്. റെഡ് അലർട്ട് കൊണ്ട് ഇത് പ്രാവർത്തികം ആക്കണം എന്നും.
ഇതിൽ എറണാകുളം, തൃശൂർ, പാലക്കാട് എന്നവിടങ്ങളിൽ നിലവിലെ സാഹചര്യം അനുസരിച്ച് ഓഗസ്റ്റ് 12, തിങ്കളാഴ്ച ഗ്രീൻ അലർട്ടാണ്. അത് പ്രകാരം മുന്നറിയിപ്പ് ഒന്നും തന്നെയില്ല.
വയനാട്ടിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച്, ഓറഞ്ച് എന്നിങ്ങനെയാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ട് അനുസരിച്ച് മഴയുടെ ശക്തി അറിയാൻ നിരീക്ഷണത്തിലാവണം. വിശദമായ പട്ടിക ചുവടെ
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മറ്റു പ്രധാന ജില്ലകളിൽ മുന്നറിയിപ്പ് ഇങ്ങനെ:
കാസർഗോഡ്: യെല്ലോ, യെല്ലോ, യെല്ലോ
കണ്ണൂർ: യെല്ലോ, യെല്ലോ, യെല്ലോ
വയനാട്: യെല്ലോ, ഓറഞ്ച്, ഓറഞ്ച്
കോഴിക്കോട്: യെല്ലോ, യെല്ലോ, യെല്ലോ
മലപ്പുറം: യെല്ലോ, ഓറഞ്ച്, ഓറഞ്ച്
പാലക്കാട്: ഗ്രീൻ, യെല്ലോ, യെല്ലോ
ഇടുക്കി: യെല്ലോ, ഓറഞ്ച്, ഓറഞ്ച്
എറണാകുളം: ഗ്രീൻ, ഓറഞ്ച്, ഓറഞ്ച്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.