പാലായിലെ പരാജയം; അനൈക്യം തിരിച്ചടിയായെന്ന് കുഞ്ഞാലിക്കുട്ടി

അനൈക്യം തെരഞ്ഞെടുപ്പ് ദിവസം വരെ തുടർന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

news18-malayalam
Updated: September 27, 2019, 4:52 PM IST
പാലായിലെ പരാജയം; അനൈക്യം തിരിച്ചടിയായെന്ന് കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
മലപ്പുറം: പാലായിൽ ജോസ് ടോമിന്റെ പരാജയത്തിന് കേരളകോൺഗ്രസിലെ അനൈക്യം തിരിച്ചടിയായെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്  സ്ഥാനാർഥി ജോസ് ടോം പരാജയപ്പെട്ടത് ദൗർഭാഗ്യമായിപ്പോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

also read:അട്ടിമറി ജയം; പാലാ പിടിച്ചടക്കി എൽ.ഡി.എഫ്

അനൈക്യം തെരഞ്ഞെടുപ്പ് ദിവസം വരെ തുടർന്നുവെന്നും  തര്‍ക്കം മൂലം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനായില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പാലായിലേത് പ്രത്യേക സാഹചര്യമാണെന്നും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇനിയുള്ള അഞ്ചിടത്തും ഇത് ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യുഡിഎഫ് കോട്ടയായ പാലായിൽ അട്ടിമറി വിജയമാണ് ഇടതു മുന്നണി നേടിയത്. 2943 വോട്ടുകള്‍ക്കാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
First published: September 27, 2019, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading