കൂടത്തായി: സയനൈഡ് സാന്നിധ്യം കണ്ടെത്താൻ വ്യത്യസ്ത അന്വേഷണം വേണമെന്ന് ഡോ. ദിവ്യ ഗോപിനാഥ്

അന്വേഷണ സംഘവുമായും വിദഗ്ദരുമായും ചർച്ച നടത്തും. കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങൾ പരിശോധിക്കുമെന്നും ഡോ ദിവ്യ ഗോപിനാഥ് അറിയിച്ചു.

News18 Malayalam | news18
Updated: October 14, 2019, 10:33 PM IST
കൂടത്തായി: സയനൈഡ് സാന്നിധ്യം കണ്ടെത്താൻ വ്യത്യസ്ത അന്വേഷണം വേണമെന്ന് ഡോ. ദിവ്യ ഗോപിനാഥ്
News18
  • News18
  • Last Updated: October 14, 2019, 10:33 PM IST
  • Share this:
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പര കേസുകളിൽ സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്താൻ വ്യത്യസ്ത അന്വേഷണം വേണമെന്ന് ഡോ ദിവ്യ ഗോപിനാഥ്. കൂടത്തായി കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സാങ്കേതിക സംഘത്തെ ഡോ ദിവ്യ ഗോപിനാഥ് ആണ് നയിക്കുന്നത്.

അന്വേഷണ സംഘവുമായും വിദഗ്ദരുമായും ചർച്ച നടത്തും. കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങൾ പരിശോധിക്കുമെന്നും ഡോ ദിവ്യ ഗോപിനാഥ് അറിയിച്ചു. അതേസമയം, അഞ്ച് മരണങ്ങളിൽ പോസ്റ്റുമോർട്ടം ഇല്ലാത്തത് വെല്ലുവിളിയാകുമെന്നും ഡോ ദിവ്യ ഗോപിനാഥ് പറഞ്ഞു.

അതേസമയം, ജോളിയെ വീണ്ടും പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിഭാഗം ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ജോളിയെ വീണ്ടും എത്തിച്ചത്.

78 കിലോമീറ്ററിലായി വാട്ടർ മെട്രോ എത്തുന്നു; ചെലവ് 747 കോടി രൂപ

ഇതിനിടെ കല്ലറയിൽ നിന്ന് ശേഖരിച്ച വസ്തുക്കളിൽ, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിന്‍റെ ബാക്കിഭാഗം കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് കൊണ്ടുപോയി.

First published: October 14, 2019, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading