നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Domestic Violence | മണ്ണെണ്ണ ഒഴിച്ചിട്ടും മര്‍ദനം; വീട്ടമ്മയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം കാരണമെന്ന് പരാതി

  Domestic Violence | മണ്ണെണ്ണ ഒഴിച്ചിട്ടും മര്‍ദനം; വീട്ടമ്മയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം കാരണമെന്ന് പരാതി

  പൊള്ളലേറ്റിട്ടും ദിവ്യയെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും വൈകിപ്പിച്ചതായും ആരോപണമുണ്ട്.

  • Share this:
   തിരുവനന്തപുരം: നേമത്ത് വീട്ടമ്മ ആത്മഹത്യ(Suicide) ചെയ്തത് ഗാര്‍ഹിക പീഡനം(Domestic Violence) മൂലമെന്ന് പരാതി. നേമം സ്വദേശിയും മുന്‍ സൈനികനുമായ ബിജുവിന്റെ ഭാര്യ ദിവ്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊള്ളലേറ്റിട്ടും ദിവ്യയെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും വൈകിപ്പിച്ചതായും ആരോപണമുണ്ട്.

   ദിവ്യയെ ക്രൂരമായി മര്‍ദനത്തിരയായിട്ടുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ദിവ്യയെ പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തിന് ശേഷം മരിച്ചു. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് ബിജു ദിവ്യയെ നിരന്തരം മര്‍ദിച്ചിരുന്നതായുള്ള പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

   സംഭവദിവസം അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായതായി ദിവ്യയുടെ മകളും പറഞ്ഞു. ഇതിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്ന ദിവ്യയെ ബിജു വീണ്ടും മര്‍ദിക്കുകയും തീപ്പെട്ടി എടുത്ത് നല്‍കിയതെന്നും മകള്‍ പറഞ്ഞു. കൂടാതെ മൊഴി മാറ്റിപ്പറയാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചതായും മകള്‍ പറഞ്ഞു.

   Also Read-Suicide | 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം'; പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞു

   സംഭവം നടന്ന് ഏറെനേരം കഴിഞ്ഞാണ് ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. നേരത്തെയും ബിജു ദിവ്യയെ നിരന്തരം മര്‍ദിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ബിജുവിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: