പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ (Covid Regulations) ലംഘിച്ച് സംസ്കൃത കോളേജില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. നൂറിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികള്‍ക്കുമെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.
ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പാര്‍ട്ടി. പരിപാടികള്‍ക്ക് അമ്പതിലേറെ പേര് ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗവണ്മെന്റ് കോളേജിലെ അധ്യാപകരുടെ അറിവോടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്.
എന്നാല്‍ പരിപാടി നടത്തിയത് അനുമതിയോടെയെന്ന് കോളേജ് പ്രിന്സിപ്പാല് പറയുന്നു. രാവിലെ 11മണിക്ക് ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിന്‍സിപ്പല്‍ സുനില്‍ ജോണ്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പട്ടാമ്പി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ പാലക്കാട്ടെ രോഗ സ്ഥിരീകരണ നിരക്ക് 31.08 ശതമാനമാണ്. രൂക്ഷമായി കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ഡി.ജെ.പാര്‍ട്ടി സംഘടിപ്പിച്ചത് എന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്.
പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പരിപാടി മാറ്റിവെക്കണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.