• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുരിതപ്പെയ്ത്ത്: ദുരിതബാധിതരായ മലയാളികൾക്ക് സഹായവുമായി എം കെ സ്റ്റാലിൻ

ദുരിതപ്പെയ്ത്ത്: ദുരിതബാധിതരായ മലയാളികൾക്ക് സഹായവുമായി എം കെ സ്റ്റാലിൻ

ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങൾ ഇന്ന് കൈമാറും

ഡി.എം.കെ. പ്രസിഡന്റ്  എം കെ  സ്റ്റാലിൻ

ഡി.എം.കെ. പ്രസിഡന്റ് എം കെ സ്റ്റാലിൻ

  • News18
  • Last Updated :
  • Share this:
    ചെന്നൈ: ദുരിത പെയ്ത്തിൽ കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. കേരളത്തിലെ ദുരാതാശ്വാസ ക്യാമ്പുകളിലേക്കുള്ള മൂന്ന് ലോഡ് സാധനസാമഗ്രികൾ ഇന്ന് കൈമാറും. ഇന്ന് രാവിലെ ചെന്നൈ അണ്ണാ അറിവാലയത്തിൽ ഡിഎംകെ കേരള ഘടക സെക്രട്ടറി മുരുകേശന് സാധനങ്ങൾ കൈമാറും.

    സംസ്ഥാനത്താകെ രണ്ടര ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ദുരിത്വാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. മഴ ദുര്‍ബലമാകുമെന്ന് കാലവസ്ഥാ നീരിക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്നാണ് സൂചന.

    First published: