കണ്ണൂർ: വ്യവസായ മന്ത്രി ഇ. പി ജയരാജന്റെ മണ്ഡലത്തിലേക്ക് സഹായവുമായി ഡിഎംകെ. മട്ടന്നൂർ മണ്ഡലത്തിലെ പ്രളയബാധിതർക്ക് തമിഴ്നാടിന്റെ സഹായമായി അരി എത്തിച്ചു. 140 ക്വിന്റൽ അരിയാണ് ഡിഎംകെ അയച്ചത്.
25 കിലോ വീതമുള്ള 560 ചാക്ക് അരി ലോറി മാർഗമാണ് തമിഴ്നാട്ടിൽ നിന്ന് വെള്ളിയാഴ്ച മട്ടന്നൂരിൽ എത്തിയതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.
മട്ടന്നൂർ മണ്ഡലത്തിലെ പ്രളയബാധിതർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ഈ അരി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അരി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.