• HOME
  • »
  • NEWS
  • »
  • kerala
  • »
  • തമിഴ്നാട്ടിലും കോൺഗ്രസും സിപിഎമ്മും ഒപ്പം; ഡിഎംകെയുടെ സഖ്യത്തിൽ ഒമ്പതു പാർട്ടികൾ

തമിഴ്നാട്ടിലും കോൺഗ്രസും സിപിഎമ്മും ഒപ്പം; ഡിഎംകെയുടെ സഖ്യത്തിൽ ഒമ്പതു പാർട്ടികൾ

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒര സീറ്റിലും ഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് സഖ്യമായി

എം കെ സ്റ്റാലിൻ

എം കെ സ്റ്റാലിൻ

  • Last Updated :
  • Share this:
    ചെന്നൈ: വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒര സീറ്റിലും ഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് സഖ്യമായി. സഖ്യ കരാർ അനുസരിച്ച് കോൺഗ്രസ് തമിഴ്നാട്ടിൽ 10 സീറ്റുകളിൽ മത്സരിക്കും. വി സി കെ, സി പി ഐ, സി പി ഐ (എം) എന്നീ പാർട്ടികൾ രണ്ടു സീറ്റിൽ മത്സരിക്കുമ്പോൾ എം ഡി എം കെ, കെ ഡി എം കെ, ഐ ജെ കെ, ഐ യു എം എൽ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും. വൈക്കോയുടെ എം ഡി എം കെയ്ക്ക് ഒരു രാജ്യസഭ സീറ്റും ലഭിക്കും.

    20 മണ്ഡലങ്ങളിൽ ഡി എം കെ മത്സരിക്കും. ചെറു പാർട്ടികളായ കെ ഡി എം കെയും ഐ ജെ കെയും ഡി എം കെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. വി സി കെയും ഇതേ പാത പിന്തുടരാൻ സാധ്യതയുണ്ട്. വിജയകാന്തിന്‍റെ ഡി എം ഡി കെയുമായി സഖ്യത്തിൽ ഏർപ്പെടാൻ എം കെ സ്റ്റാലിൻ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. നാല് സീറ്റുകൾ ഡി എം കെ വാഗ്ദാനം ചെയ്തപ്പോൾ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ഡി എം ഡി കെ ഉന്നയിക്കുകയായിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡി എം കെ ചെറു പാർട്ടികളുമായി സഖ്യധാരണയിൽ എത്തുകയായിരുന്നു.

    ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

    വി സി കെയും സി പി ഐയുമായി തിങ്കളാഴ്ച ധാരണയിലെത്തിയ ഡിഎംകെ സി.പി.എം, എം.ഡി.എം കെ എന്നീ പാർട്ടികളുമായി ചൊവ്വാഴ്ചയാണ് ധാരണയിൽ എത്തിയത്. അതേസമയം, ഓരോ പാർട്ടിക്കും ഏതൊക്കെ മണ്ഡലങ്ങളാണ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഏതൊക്കെ മണ്ഡലങ്ങളിൽ മത്സരിക്കണം എന്നത് സംബന്ധിച്ച് മാർച്ച് ഏഴുമുതൽ സഖ്യത്തിലുള്ള പാർട്ടികളുമായി ചർച്ച നടത്തുമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുമ്പോൾ എല്ലാ പാർട്ടികളുടെയും നേതാക്കൾ യു പി എ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം, എല്ലാ ജില്ലകളിലും ഗ്രാമസഭ തലത്തിൽ യോഗങ്ങളും ആളുകളുമായി കൂടിക്കാഴ്ചകളും ഡി എം കെ നടത്തിവരികയാണ്. മാർച്ച് 13ന് ആണ് സംസ്ഥാനത്ത് ആദ്യ ഡി എം കെ - കോൺഗ്രസ് സംയുക്ത റാലി.

    First published: