• HOME
  • »
  • NEWS
  • »
  • kerala
  • »
  • Omicron | ഒമിക്രോണ്‍; DMO-മാര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാനും അനുമതിയില്ലാതെ പ്രതികരിക്കാനും പാടില്ല; ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

Omicron | ഒമിക്രോണ്‍; DMO-മാര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാനും അനുമതിയില്ലാതെ പ്രതികരിക്കാനും പാടില്ല; ആരോഗ്യവകുപ്പ് സര്‍ക്കുലര്‍

ഒമിക്രോൺ സ്ഥിരീകരിക്കാതെ സംശയിക്കുന്നു എന്ന ഡിഎംഒ യുടെ പ്രതികരണം ആശയക്കുഴപ്പം സൃഷ്ടിച്ചു

omicron

omicron

  • Last Updated :
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോഴിക്കോട് ഡിഎംഒ(DMO) ഒമിക്രോൺ(Omicron) സംശയിക്കുന്നു എന്ന വിവരം വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിക്കാതെ സംശയിക്കുന്നു എന്ന ഡിഎംഒ യുടെ പ്രതികരണം ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ്(Health Department) ഡയറക്ടർ മാധ്യമങ്ങളോടുള്ള പ്രതികരണം വിലക്കി സർക്കുലർ ഇറക്കിയത്. ഡിഎംഒ മാർ മാധ്യമങ്ങൾക്ക് വിവരം നൽകാനും അനുമതി ഇല്ലാതെ പ്രതികരിക്കാനും പാടില്ലെന്നാണ് സർക്കുലറിൽ പറയുന്നത്.

ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ചും, വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങൾ സംബന്ധിച്ചും മാധ്യമങ്ങളിൽ നിരവധി വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ ആധികാരികമായല്ല പൊതുജനങ്ങൾക്ക് ലഭിക്കുന്നതെന്നത്.   ആധികാരികമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് വകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് തെറ്റിധാരണ ജനിപ്പിക്കുവാനും രോഗവ്യാപനം സംബന്ധിച്ച് അനാവശ്യ ഭീതി ഉണ്ടാവുവാനും ഇടയാവുന്നു.

കൂടാതെ വകുപ്പിന്റെ യശസ്സിന് കളങ്കം വരുത്തുവാനും ഇത്തരം ആധികാരികമല്ലാത്ത വാർത്തകൾ കാരണമാവുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ വിആർ രാജുവിന്റെ സർക്കുലറിൽ പറയുന്നു.

Also Read-Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ

ഈ സാഹചര്യത്തിൽ പരസ്യമായി വിവരങ്ങൾ നൽകുന്നതിനൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും, ജീവനക്കാരും ജാഗ്രത പാലിക്കേണ്ടതാണെന്നും മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പരസ്യമായി വിവരങ്ങൾ കൈമാറേണ്ടതെന്നും സർക്കുലറിൽ പറയുന്നു. യാതൊരു കാരണവശാലും മുൻകൂർ അനുമതിയില്ലാതെ ഇത്തരം പ്രവൃത്തികൾ നടത്തുവാൻ പാടില്ലാത്തതും ഏതെങ്കിലും നിർണ്ണായകമോ സുപ്രധാനമോ ആയ വിഷയം സംബന്ധിച്ച് പൊതുവായ വിവരങ്ങൾ നൽകേണ്ടിവരുന്ന സാഹചര്യത്തിൽ ആധികാരികത ഉറപ്പുവരുത്തിയും, വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷവും മാത്രം വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.



Also Read-Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ്

എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതും തങ്ങളുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും മേൽ നിർദ്ദേശങ്ങൾ പാലിക്കുന്നു വെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു നിർദ്ദേശിച്ചു.
Published by:Jayesh Krishnan
First published: