കൊച്ചി പാലാരിവട്ടം പാലം പുതുക്കി പണിയലില്‍ നിന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്പറേഷന് (ഡി.എം.ആര്.സി.) പിന്മാറുന്നു. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് ജൂണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പദ്ധതിയില്‍ നിന്ന് പിന്മാറാന് ഡി.എം.ആര്.സി. തീരുമാനിച്ചതെന്ന് മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് അറിയിച്ചു.
ഡി.എം.ആര്.സി. തയ്യാറാക്കിയ സമയക്രമം അനുസരിച്ച് ഒക്ടോബറില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍മ്മാണം സ്റ്റേ ചെയ്ത് ഉത്തരവിറങ്ങി. രണ്ടു മാസത്തിനുള്ളില്‍ ഭാരപരിശോധന നടത്തിയ ശേഷം മാത്രമെ പാലം പൊളിച്ചുപണിയാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇ.ശ്രീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനത്തിനായി 2008ലാണ് ഡി.എം.ആര്.സി. കേരളത്തിലെത്തിയത്. മെട്രോയുടെ മൂന്നു റീച്ചുകള്‍ പൂര്‍ത്തിയാവുകയും തൈക്കൂടം മുതല്‍ പേട്ടവരെയുള്ള നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയുമാണ്. 2020 മാര്‍ച്ചോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് ജൂണില്‍ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടുന്നതിനുമാണ് തീരുമാനമെടുത്തിരിയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.