• HOME
 • »
 • NEWS
 • »
 • kerala
 • »
 • Congress | കേരളത്തിലെ കോൺഗ്രസുകാർ അറിയുമോ ശ്രീനിവാസൻ കൃഷ്ണനെ? രാജ്യസഭയിലേക്ക് പരിഗണിക്കുന്ന തൃശൂരുകാരൻ

Congress | കേരളത്തിലെ കോൺഗ്രസുകാർ അറിയുമോ ശ്രീനിവാസൻ കൃഷ്ണനെ? രാജ്യസഭയിലേക്ക് പരിഗണിക്കുന്ന തൃശൂരുകാരൻ

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് തൃശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന അമ്പത്തിയേഴുകാരൻ. പ്രിയങ്ക ഗാന്ധിയുമായും ഭർത്താവ് റോബർട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളയാളായാണ് ശ്രീനിവാസൻ കൃഷ്ണൻ പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്. 

Sreenivasan_Krishnan

Sreenivasan_Krishnan

 • Share this:
  രാജ്യസഭാ തെരഞ്ഞെടുപ്പിൽ (Rajya Sabha Election) ജയിക്കാനാകുന്ന രണ്ട് സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി. എന്നാൽ പതിവുപോലെ തർക്കങ്ങളും ചർച്ചകളുമാണ് കോൺഗ്രസിൽ പിടിമുറുക്കിയിരിക്കുന്നത്. ചെറുപ്പക്കാരെ രാജ്യസഭയിലേക്ക് തീരുമാനിച്ച് എൽഡിഎഫ് (LDF) ഒരുപടി മുന്നിലെത്തിയപ്പോൾ, കോൺഗ്രസ് (Congress) ആരെ സ്ഥാനാർഥിയാക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

  ഇതിനിടെയാണ് ശ്രീനിവാസൻ കൃഷ്ണൻ എന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ പേര് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി പറഞ്ഞുകേൾക്കുന്നത്.തൃശൂർ സ്വദേശിയായ ശ്രീനിവാസൻ കേരളത്തിലെ സാധാരണ പ്രവർത്തകർക്ക് അത്ര പരിചിതനല്ല. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. പ്രിയങ്ക ഗാന്ധിയുമായും ഭർത്താവ് റോബർട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളയാളായാണ് ശ്രീനിവാസൻ കൃഷ്ണൻ പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്. അമ്പത്തിയേഴുകാരനായ ശ്രീനിവാസൻ കൃഷ്ണൻ 1995-96 കാലഘട്ടത്തിൽ നരസിംഹറാവു മന്ത്രിസഭയിൽ അംഗമായിരുന്ന കെ കരുണാകരന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഐഐഎം ബാംഗ്ലൂരിലെയും എൻഐടി കോഴിക്കോട്ടെയും പൂർവ്വ വിദ്യാർത്ഥിയായ ശ്രീനിവാസൻ മുൻ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്.

  2018 ജൂണിലാണ് ശ്രീനിവാസൻ കൃഷ്ണനെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നേതൃത്വം നിയോഗിക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ശ്രീനിവാസൻ കൃഷ്ണനെ ഈ പദവിയിലേക്ക് കൊണ്ടുവന്നത്.
  കോൺഗ്രസിന്റെ ബൗദ്ധിക വിഭാഗത്തിന് കരുത്തേകാനും അതുവഴി പാർട്ടിയുടെ വിശ്വാസ്യത വർധിപ്പിക്കാനുമുള്ള സമർത്ഥമായ നീക്കമായാണ് ഐഐെം-എൻഐടി പശ്ചാത്തലമുള്ള ഒരു പ്രൊഫഷണലിനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്ന് അന്ന് വിലയിരുത്തലുണ്ടായിരുന്നു. ശ്രീനിവാസനെപ്പോലൊരാളെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് വഴി പാർട്ടിയിലേക്ക് കടന്നുവരാൻ നിരവധി പ്രൊഫഷണലുകൾക്ക് പ്രചോദനമാകുമെന്നും രാഹുൽ ഗാന്ധി കണക്കുകൂട്ടി.

  Also Read- Rajya Sabha| യുവാക്കളെ ഇറക്കി ഇടതുമുന്നണിയുടെ ചെക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

  കരുണാകരനുമൊത്ത് പ്രവർത്തിച്ച കാലം രാഹുലിനോടും പ്രിയങ്കാ ഗാന്ധിയോടും നല്ല ബന്ധം വളർത്തിയെടുക്കാൻ ശ്രീനിവാസനെ സഹായിച്ചു. പാർട്ടിയിൽ വലിയ സ്ഥാനങ്ങളില്ലാതിരുന്നിട്ടും എല്ലായ്പ്പോഴും കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്റെ വിശ്വാസ്യത നേടാൻ അന്നുമുതൽക്കേ ശ്രീനിവാസൻ കൃഷ്ണന് സാധിച്ചിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ എഐസിസി ജനറൽ സെക്രട്ടറിയാക്കാനും ഇപ്പോൾ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതായി പറഞ്ഞു കേൾക്കാനും ഇടയാക്കുന്നത്.

  Summary- The Left Front (LDF) has announced its candidates for the two seats it can win in the Rajya Sabha elections. But, as usual, the High Command directive and the ensuing controversy and debate have gripped Congress. When the CPI (M) took a step forward by fielding young people like A A Rahim in the Rajya Sabha, everyone was wondering who the Congress would field. The name of AICC General Secretary Srinivasan Krishnan, who is said to have been nominated by the High Command, is being actively discussed as the state leadership puts forward the name of former Youth Congress president M Liju.
  Published by:Anuraj GR
  First published: