നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Corona Virus: ഇങ്ങനെ ചെയ്യരുത്, നിങ്ങൾ കൊറോണബാധിത പ്രദേശത്തു നിന്നാണ് വരുന്നതെങ്കിൽ

    Corona Virus: ഇങ്ങനെ ചെയ്യരുത്, നിങ്ങൾ കൊറോണബാധിത പ്രദേശത്തു നിന്നാണ് വരുന്നതെങ്കിൽ

    ഇവർ വന്ന വിമാനങ്ങളിലെ യാത്രക്കാർ, വിമാനത്താവളത്തിൽ സ്വീകരിച്ചവർ, വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്നവർ, ബന്ധുക്കൾ, അയൽവീട്ടുകാർ... തുടങ്ങിയവരെല്ലാം നിരീക്ഷണത്തിലാണ്.

    news18

    news18

    • News18
    • Last Updated :
    • Share this:
      പത്തനംതിട്ട: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധയേക്കാൾ ഗുരുതരമാണ് പത്തനംതിട്ടയിലേത്. വൈറസ് ബാധിതരുമായി മൂവായിരത്തോളം പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കോവി‍ഡ് ബാധിച്ച് 230ലധികം പേർ മരിച്ച ഇറ്റലിയിൽ നിന്നുമാണ് വന്നതെന്ന വിവരം ഇവർ മറച്ചു വെച്ചതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം.

      ഇറ്റലിയിൽ നിന്നെത്തിയ ഇവർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ആരോഗ്യപ്രവർത്തകരെ അറിയിച്ചില്ല. വീട്ടിൽ നിരീക്ഷണത്തിൽ ഇരുന്നില്ല. പനിയുണ്ടായി ആശുപത്രിയിൽ പോയിട്ടും ഇറ്റലിയിൽ ആയിരുന്നു എന്ന കാര്യം പറഞ്ഞില്ല. കോവിഡ് ബാധിച്ച മൂന്നംഗ കുടുംബം പാലിക്കാതെ പോയ വ്യവസ്ഥകൾ ഇവയാണ്. ബന്ധുക്കളിൽ ചിലർ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് ആണോ എന്ന സംശയമുണ്ടായത്. കുടുംബം പുനലൂരിലെ ഒരു കുടുംബചടങ്ങിലും പങ്കെടുത്തിരുന്നു.

      ഇവർ വന്ന വിമാനങ്ങളിലെ യാത്രക്കാർ, വിമാനത്താവളത്തിൽ സ്വീകരിച്ചവർ, വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്നവർ, ബന്ധുക്കൾ, അയൽവീട്ടുകാർ... തുടങ്ങിയവരെല്ലാം നിരീക്ഷണത്തിലാണ്. ബന്ധുവീടുകൾ കുടുംബം സന്ദർശിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇവരെയും കാണാനെത്തി. പള്ളിയിലെ പ്രാർഥനയിലും പങ്കെടുത്തിട്ടുണ്ട്. ഇങ്ങനെ ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുമ്പ് സംസ്ഥാനത്ത് വൈറസ് ബാധയുണ്ടായപ്പോൾ ഇല്ലാതിരുന്ന സാഹചര്യമാണിത്.

      Corona Virus: പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍

      കോവി‍ഡ് ബാധിത രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർ വിമാനത്താവളത്തിലെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ വിവരം അറിയിക്കണം. എന്നാൽ, ഇറ്റലിയിൽ നിന്നും എത്തിയവർ ഇതൊന്നും ചെയ്തില്ല. ചെറിയ പനി വന്നപ്പോൾ തൊട്ടടുത്ത റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇറ്റലിയിൽ നിന്നും തിരിച്ചുവന്ന വിവരം അവിടെയും മറച്ചുവെച്ചു. രണ്ടു ദിവസത്തിന് ശേഷം ഇവരുടെ ബന്ധുക്കൾ ഇതേ രോഗലക്ഷണങ്ങളുമായി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ആണ് കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്. ഇറ്റലിയിൽ നിന്നും വന്ന കുടുംബം ഇതിനിടെ പുനലൂരിൽ കുടുംബപരിപാടിയിൽ അടക്കം പങ്കെടുത്തിരുന്നു.

      ഇറ്റലിയിൽ നിന്നും വെനീസ് വഴി ദോഹയിലേക്കും ദോഹയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുമുള്ള വിമാനത്തിലെ യാത്രക്കാർ, വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ എത്തിയവർ, വാഹനത്തിൽ കൂടെ സഞ്ചരിച്ചവർ, കോട്ടയത്തെ ബന്ധുക്കൾ, അയൽ വീട്ടുകാർ തുടങ്ങിയവരെല്ലാം നിരീക്ഷണത്തിലാണ്. ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ജീവനക്കാരും ചികിത്സക്ക് എത്തിയവരും, ഇവർ പോയ ഹോട്ടലിൽ ഉണ്ടായിരുന്നവർ ഇത്രയേറെ ആളുകളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. തൃശൂരിലും കാസർകോഡും ആലപ്പുഴയിലും നേരത്തെ കോവി‍ഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇത്തരമൊരു വെല്ലുവിളി നേരിട്ടിട്ടില്ല.
      First published:
      )}