ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ട; ദേവസ്വം ബോർഡിന് നിയമോപദേശം
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ട; ദേവസ്വം ബോർഡിന് നിയമോപദേശം
യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കണമെന്നും ബോർഡ് അഭിഭാഷകൻ രാജ് മോഹൻ നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
Last Updated :
Share this:
കൊച്ചി: മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയില്‍ തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കണമെന്നും ബോർഡ് അഭിഭാഷകൻ രാജ് മോഹൻ നിയമോപദേശം നൽകി. വിശാല ബെഞ്ചിന് വിട്ടത് ഭൂരിപക്ഷ ജഡ്ജിമാരായതിനാല്‍ നേരത്തെയുള്ള ഉത്തരവ് പാലിക്കപ്പെടേണ്ടതില്ലെന്നും അഭിഭാഷകൻ ദേവസ്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോടതി വിധിയിൽ ആശയകുഴപ്പമുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി വേണം തുടർ നിലപാട് സ്വീകരിക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സിപിഎം. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.
സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
Also Read നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി; ശബരിമല സ്ത്രീ പ്രവേശന നിലപാടിൽ സർക്കാരിനെതിരെ പുന്നല ശ്രീകുമാർ
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.