• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail| ഒരു കുറ്റിക്ക് 500 രൂപയോളം ചെലവ്; സിൽവർ ലൈൻ സർവേ കല്ലുകൾ എവിടെ നിന്ന് വരുന്നു

K Rail| ഒരു കുറ്റിക്ക് 500 രൂപയോളം ചെലവ്; സിൽവർ ലൈൻ സർവേ കല്ലുകൾ എവിടെ നിന്ന് വരുന്നു

കണ്ണൂര്‍ ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനമാണ് കുറ്റികൾ തയാറാക്കുന്നത്. വലിപ്പവും വീതിയുമെല്ലാം ഉദ്യോഗസ്ഥർ കൃത്യമായി പറഞ്ഞ് നൽകും. ആദ്യ ഘട്ടത്തിൽ കെ റയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ഒരു കുറ്റിക്ക് 500 രൂപയോളമാണ് ചെലവ്

K-Rail

K-Rail

  • Share this:
    തിരുവനന്തപുരം: സിൽവർ ലൈൻ (silverline) പ്രതിഷേധ സമരങ്ങൾ വ്യാപകമായതോടെ വാർത്തകളിൽ നിറയുന്നത് അതിരടയാള കല്ലുകൾ ഇടുന്നതും ജനം അത് പിഴുതുകളയുന്നതുമൊക്കെയാണ്. ആരു പറഞ്ഞിട്ടാണ് കുറ്റിയിടുന്നതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയുമാണ്. എന്നാൽ ഈ സർവേ കല്ലുകൾ എവിടെ നിന്നാണ് എത്തുന്നതെന്ന് അറിയാമോ?

    സംസ്ഥാനത്തുടനീളം ഇപ്പോൾ സർവേ കല്ലിടൽ നടക്കുകയാണ്. പിന്നാലെ പിഴുത് കുളത്തിലും നദിയിലും കളയുന്നതും നാം കണ്ടു. എത്ര പിഴുതെറിഞ്ഞാലും പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് വെറുതെയല്ല. അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടിൽ ഇഷ്ടം പോലെ സർവേ കല്ലുകളാണുള്ളത്.

    ഒന്നും രണ്ടുമല്ല, ആറായിരത്തോളം സർവേ കല്ലുകളാണ് റെഡിയായി നിൽക്കുന്നത്. മട്ടന്നൂരിനും കണ്ണൂരിനും ഇടയ്ക്കുള്ള ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനമാണ് കെ-റെയിൽ സർവേ കല്ലുകൾ തയാറാക്കുന്നത്. വലുപ്പവും വീതിയുമെല്ലാം ഉദ്യോഗസ്ഥർ കൃത്യമായി പറഞ്ഞ് നൽകും. ആദ്യ ഘട്ടത്തിൽ കെ റയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ഒരു കുറ്റിക്ക് 500 രൂപയോളം ചെലവ് വരും. ആയിരത്തഞ്ഞൂറ് കുറ്റികൾ ഇവിടെ നിന്ന് പല സ്ഥലങ്ങളിലേക്കും ഇതിനോടകം കൊണ്ടുപോയി.

    കല്ലിടൽ ; ഉത്തരവാദിത്വമേൽക്കാതെ കെ-റെയിൽ

    കെ-റെയിലിനായി അടയാളക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം. ‘കല്ലിടുന്നത് റവന്യൂവകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല’ എന്ന കെ-റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്നു കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കല്ലിടുന്നത് കെ-റെയിൽ ആണെന്നും അത് റവന്യൂവകുപ്പ് അറിയേണ്ടതല്ലെന്നും സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

    പുറത്തുവന്ന വാർത്തയുമായി ബന്ധമില്ലെന്ന് പിന്നീട് കെ-റെയിൽ സാമൂഹികമാധ്യമത്തിലെ ഒഫീഷ്യൽ പേജിൽ കുറിപ്പിട്ടു. പക്ഷേ, അപ്പോഴും കല്ലിടുന്നതിന്റെ ഉത്തരവാദിത്വം കെ-റെയിൽ ഏറ്റെടുത്തില്ല. സാമൂഹികാഘാതപഠനത്തിന് കല്ലിടൽ നിർബന്ധമില്ലാതിരുന്നിട്ടും കല്ല് സ്ഥാപിച്ചതിന്റെ ഉത്തരവാദികൾക്കാകും അതുവഴിയുണ്ടായ പ്രകോപനത്തിന്റെയും ഉത്തരവാദിത്വം. ഇതോടെയാണ് അധികൃതരുടെ ഒഴിഞ്ഞുമാറൽ.

    ഭൂമിയുടെ അധികാരം റവന്യൂ വകുപ്പിനാണ്. ഏതുവകുപ്പിന്റേതായാലും ഏതുപദ്ധതിക്കും ഭൂമിയേറ്റെടുക്കുന്നതിനും സർവേ നടത്തുന്നതിനും റവന്യൂ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ആദ്യം സർവേയ്ക്ക് അനുമതി നൽകി റവന്യൂ വകുപ്പ് വിജ്ഞാപനമിറക്കും. ഇതനുസരിച്ച് സ്വകാര്യഭൂമിയിൽ സർവേ നടത്താനുള്ള അനുമതി നൽകാനായി അതത് ജില്ലയിലെ കളക്ടർമാർ വിജ്ഞാപനമിറക്കും. സർവേ ഏജൻസികൾക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥരും തുടർനടപടിയുടെ ഭാഗമാകും. പദ്ധതിക്കുവേണ്ടിയാകുമ്പോൾ അതിന്റെ നിർവഹണ ഏജൻസി നിശ്ചയിക്കുന്നവിധത്തിലാണ് അതിരടയാളം രേഖപ്പെടുത്തുക. സിൽവർ ലൈൻ പദ്ധതിക്ക് കെ-റെയിൽ കോർപ്പറേഷൻ നിശ്ചയിച്ച കല്ലാണ് സ്ഥാപിക്കുന്നത്.
    Published by:Rajesh V
    First published: