HOME /NEWS /Kerala / AA Rahim | 'തോക്കേന്തിയ കമാൻഡോ പടയുമായി മുഖ്യമൻ നാടുഭരിച്ച കാലം ഓർമ്മയുണ്ടോ': എ എ റഹീം

AA Rahim | 'തോക്കേന്തിയ കമാൻഡോ പടയുമായി മുഖ്യമൻ നാടുഭരിച്ച കാലം ഓർമ്മയുണ്ടോ': എ എ റഹീം

AA-Rahim

AA-Rahim

തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യന്‍ നാട് ഭരിച്ചകാലം. അതും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍!!." എന്നായിരുന്നു റഹീമിന്‍റെ കുറിപ്പ്

  • Share this:

    തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് വിവാദമായതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം എം.പി. തോക്കേന്തിയ കമാൻഡോ പടയുമായി മുഖ്യമൻ നാടുഭരിച്ച കാലം ഓർമ്മയുണ്ടോയെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

    'എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്ബോള്‍, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവര്‍ക്കായി ഒരു പഴയ വാര്‍ത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യന്‍ നാട് ഭരിച്ചകാലം. അതും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍!!." എന്നായിരുന്നു റഹീമിന്‍റെ കുറിപ്പ്.

    സ്വപ്ന സുരേഷിന്‍റെ അഭിഭാഷകനെതിരെ കേസെടുത്തു; നടപടി സോഷ്യൽ മീഡിയയിൽ മതവിദ്വേഷ പ്രചാരണം നടത്തിയതിന്

    സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

    മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്‌ക് നിര്‍ബന്ധിച്ച് മാറ്റി

    മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് സംഘാടകര്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍‌ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.

    മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്‍റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്‍റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

    രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.

     Also Read- 'ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?': വി ഡി സതീശൻ

    മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.അതേസമയം വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും  യുവമോർച്ചയും യൂത്ത് കോൺഗ്രസും  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.

    First published:

    Tags: Aa rahim, Gold smuggling, Pinarayi vijayan, Swapna suresh