നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ VHSE വെബിനാർ; ക്ലാസെടുത്തത് കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിലെ പ്രതി

  കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ VHSE വെബിനാർ; ക്ലാസെടുത്തത് കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിലെ പ്രതി

  സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

  കെ. ഗിരീഷ്

  കെ. ഗിരീഷ്

  • Share this:
  തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം (VHSE) കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വെബിനാറിൽ ക്ലാസെടുത്തത് ഡോക്ടർ കെ ഗിരീഷ്.  ഇദ്ദേഹം രണ്ടു പോക്സോ കേസുകളിൽ  പ്രതിയാണ്. കുട്ടികളിലെ മാനസിക പിരിമുറുക്കം സംബന്ധിച്ച് ക്ലാസ്സ് കുട്ടികൾക്കെതിരായ അതിക്രമ കേസിൽ പ്രതിയായ ആളെ കൊണ്ട് നടത്തിയതോടെ വിഎച്ച്എസ്ഇ വെട്ടിലായി.  ലയൺസ് ക്ലബുമായി ചേർന്നായിരുന്നു വെബിനാർ.

  Also Read- ദളിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; യുവതിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  സംസ്ഥാനത്തെ 389 വിഎച്ച്എസ്ഇ സ്കൂളുകളിലെ കരിയർ മാസ്റ്റർ മാർ വെബിനാറിൽ പങ്കെടുത്തു. ഇന്നലെ 5 മണി മുതൽ 6 മണി വരെയായിരുന്നു വെബിനാർ. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക പിരിമുറക്കം എന്ന വിഷയത്തെ കുറിച്ചുള്ള വെബിനാറിൽ ഡോക്ടർ കെ ഗിരീഷ് പ്രഭാഷണം നടത്തിയ ശേഷമാണ് സംഭവം എല്ലാവരും അറിഞ്ഞത്.

  Also Read- ബന്ധുവിൻറെ പീഡനത്തിനിരയായ ആറ് വയസുകാരി മരിച്ചു

  ഗിരീഷിനെ എതിരായ കേസിനെക്കുറിച്ച്  അറിയില്ലായിരുന്നു എന്നാണ് വിഎച്ച്എസ്ഇ യുടെ വിശദീകരണം. എന്നാൽ ഇപ്രകാരം ഒരു വ്യക്തി പങ്കെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ  പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവിട്ടു.
  പൊതു വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ  ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല. മാത്രമല്ല റിസോഴ്സ് പേഴ്സണെ തിരഞ്ഞെടുക്കുന്നതിന്  വകുപ്പ് തലത്തിൽ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കാനും തീരുമാനമായി.

  Also Read- അച്ഛൻ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പിതൃസഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പീഡനം ഏഴാം വയസു മുതൽ  വെബിനാർ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ  അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. പൊതുവിദ്യാഭ്യാസ ജോയിൻ ഡയറക്ടറുടെ അന്വേഷണം റിപ്പോർട്ടിൻമേൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ  തീരുമാനം.
  Published by:Rajesh V
  First published:
  )}