• HOME
  • »
  • NEWS
  • »
  • kerala
  • »
  • DOCTOR AND HEALTH WORKERS PROTEST THE INCIDENT IN WHICH DOCTOR WAS BEATEN DURING THE DISTRIBUTION OF THE VACCINE JK TV

ക്രമവിരുദ്ധമായി വാക്‌സിന്‍ നല്‍കാത്തതില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം; വേറിട്ട പ്രതിഷേധവുമായി ഡോക്ടറും ആരോഗ്യ പ്രവര്‍ത്തകരും

സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ ശരത് ചന്ദ്രബോസും ആശാ വർക്കർമാർ ഉൾപ്പടെയുള്ള 22 ആരോഗ്യപ്രവർത്തകരും അധിക ഡ്യൂട്ടിയെടുത്ത്  പ്രതിഷേധിക്കുന്നത്

News18 Malayalam

News18 Malayalam

  • Share this:
ആലപ്പുഴ: കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അവധി ഉപേക്ഷിച്ച് ഡോക്ടറുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം. വാക്സിൻ വിതരണത്തിനിടെ ഡോക്ടറെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലാണ് ഡോക്ടർ ശരത് ചന്ദ്രബോസിന്റെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സിപിഎം പ്രാദേശിക നേതാക്കളെ പ്രതി ചേർത്തിരുന്നു

ഒരാഴ്ച മുമ്പാണ് മുൻഗണനാക്രമങ്ങൾ മറികടന്ന് ക്രമവിരുദ്ധമായി വാക്സിൻ നൽകാത്തതിൽ പ്രതിഷേധിച്ച്  ഡോ .ശരത്തിനെ ആക്രമിക്കുകയും സഹപ്രവർത്തകരെ പ്രതിഷേധക്കാർ പൂട്ടിയിടുകയും ചെയ്തത്.സംഭവത്തിൽ കൈനകരി  പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രസാദ്, ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ ,സി പി എം പ്രവർത്തകൻ വിശാഖ് വിജയൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തെങ്കിലും വിശാഖിനെ മാത്രമാണ് അറസ്റ്റ് ചെയ്ത്. അക്രമിച്ച സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ ശരത് ചന്ദ്രബോസും ആശാ വർക്കർമാർ ഉൾപ്പടെയുള്ള 22 ആരോഗ്യപ്രവർത്തകരും അധിക ഡ്യൂട്ടിയെടുത്ത്  പ്രതിഷേധിക്കുന്നത്. വാക്സിൻ വിതരണത്തിലെ മുൻഗണന തീരുമാനിക്കുന്നതിലുള്ള രാഷ്ട്രീയ സമ്മർദ്ദം താങ്ങാവുന്നതിനും അപ്പുറമാണെന്ന് ഡോക്ടർ .



ഡോക്ടറെ ആക്രമിച്ച സംഭവം വിവാദമായതോടെ നേതാക്കളോട് സി പി എം വിശദീകരണം തേടിയിരുന്നു. പിഴവ് സംഭവിച്ച് എന്ന് പ്രവർത്തകർ മാപ്പപേക്ഷ നൽകിയിരുന്നു.രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആരോപണം. രാഷ്ട്രീയ താത്പര്യങ്ങളുടെ മുൻഗണനാക്രമത്തിൽ പെടാതെ അവഗണിക്കപ്പെട്ട 500 കുട്ടനാട്ടുകാർക്കാണ് ഡോ ശരത് ചന്ദ്ര ബോസിൻ്റെ നേതൃത്വത്തിൽ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ നൽകിയത്.
പ്രതിഷേധിത്തിനിടയാക്കിയ സംഭവം ഇതാണ്, ശനിയാഴ്ച രാവിലെ പത്തരയോടെ കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നൽകി വാക്സിൻ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.മുൻകൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാർഡിന് പത്ത് വീതം നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റിനെ ധരിപ്പിച്ചു.

Also Read-സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്കായി ഒന്നരക്കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തുടർന്ന് പ്രസിഡൻ്റ് നിർബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നൽകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡൻ്റ് എം സി പ്രസാദ് വൈകിട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി അടക്കമുള്ളവർക്കൊപ്പമെത്തി മർദ്ധിക്കുകയായിരുന്നു എന്ന് ഡോക്ടർ ശരത്ചന്ദ്ര ബോസ് പറഞ്ഞു.ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.ഇന്നലത്തെ വാക്സിനേഷനു ശേഷം മിച്ചമുണ്ടായിരുന്ന 9 യൂണീറ്റ് വാക്സിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രാസാദ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ഡോക്ടർ പറഞ്ഞു. അക്രമികൾ തന്നെ മുറിയിൽ നിന്ന് പിടിച്ചിറക്കി കഴുത്തിന് കുത്തി പിടിച്ചതായും കൂട്ടം ചേർന്ന് കൂടുതൽ മർദ്ദനത്തിന് ശ്രമിച്ചതായും ഡോക്ടർ പൊലീസിനെ അറിയിച്ചു.കഴുത്തിന് കുത്തി പിടിച്ച് അക്രമിക്കുന്നതിനിടയിൽ ഓടി മുറിയിൽ കയറി വാതിൽ അടച്ച് മറ്റ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ  പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ മുറിക്ക് പുറത്തിറക്കിയത്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഗയിറ്റ് പൂട്ടി മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും തടഞ്ഞുവെച്ചതായും പൊലിസിനെ അറിയിച്ചിട്ടുണ്ട്.

Also Read- അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ

കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. അതേസമയം വാക്സിൻ ഉണ്ടായിട്ടും  രാവിലെ മുതൽ കാത്ത് നിന്നവർക്ക് വാക്സിൻ നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫീസറുടെ നടപടിയിൽ വിതരണ കേന്ദ്രത്തിന് മുന്നിൽ  പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടാന്നും മർദ്ദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ് പറഞ്ഞു. എന്തായാലും സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ആരോഗ്യ മേഖലയിൽ നിന്ന് ഉണ്ടായത്.മാസങ്ങൾക്ക് മുമ്പ് മാവേലിക്കര താലൂക്ക് ആശുപത്രിയിലും കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് മർദ്ദനം ഏറ്റിരുന്നു. ഡോക്ടർ രാഹുൽ മാത്യുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ അന്ന് കടുത്ത പ്രതിഷേധമാണ് ഉണ്ടായത്
Published by:Jayesh Krishnan
First published:
)}