നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

  ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

  പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കെസെടുത്തു.

  മര്‍ദ്ദനമേറ്റ ഡോക്ടര്‍

  മര്‍ദ്ദനമേറ്റ ഡോക്ടര്‍

  • Share this:
  കൊല്ലം: സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ ഡോക്ടറിന് നേരെ കയ്യേറ്റം. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഗണേഷിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കെസെടുത്തു.
  പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഓ പി ബഹിഷ്‌കരണ സമരം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.

  കഴിഞ്ഞ ദിവസം പ്രദേശത്ത് വൃദ്ധ കിണറ്റില്‍ വീണ് മരിച്ചിരുന്നു. മരണം സ്ഥിരീകരിക്കുന്നതിനായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധിക്കാന്‍ ഡോക്ടര്‍ വാഹനത്തിനടുത്തേക്ക് എത്തിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും ഒപ്പമുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരെ പ്രസിഡന്റ് ഒപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

  മര്‍ദനമേറ്റ ഡോക്ടര്‍ ഗണേഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഓ.പി.ബഹിഷ്‌ക്കരണം നടത്തുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം

  മൃതദേഹവുമായി എത്തിയ വാഹനം രണ്ട് മണിക്കൂര്‍ കാത്ത് കിടന്നിട്ടും പരിശോധിക്കാന്‍ ഡോക്ടര്‍ എത്തിയില്ലെന്നാണ് ആരോപണ വിധേയനായ ശ്രീകുമാറിന്റെ വിശദീകരണം. താനും മറ്റൊരാളുമായി ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. താന്‍ പ്രസിഡന്റ് ആണെന്നും വാഹനത്തിനുള്ള മൃതദേഹം പരിശോധിക്കണമെന്നും ഒപ്പം ഉള്ള ആള്‍ പറഞ്ഞു. എന്നാല്‍ ആക്രോശിച്ചുകൊണ്ട് ഡോക്ടര്‍ തങ്ങളെ രണ്ടുപേരെയും പിടിച്ചുതള്ളുകയും ആയിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. തനിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കാനും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

  കോണ്‍ഗ്രസ് അംഗമായ ശ്രീകുമാറില്‍ നിന്ന് ഡിസിസി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. നേരത്തെയും ഡോക്ടര്‍ ഗണേഷിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി ശ്രീകുമാര്‍ പറയുന്നു.

  Also Read-Idukki Dam | ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശം; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

  അതേസമയം സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം മെയ്യ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങള്‍. ഇതില്‍ 15 കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി അക്രമിച്ചവയാണ്. ഇവയില്‍ എഫ്‌ഐആര്‍ പോലും രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്ത കേസുകളും ഉണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന നേരത്തെ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഡോക്ടര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡോക്ടര്‍ സമര്‍പ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്യ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത്. ഓഗസ്റ്റില്‍ ഉണ്ടായ രണ്ട് അക്രമങ്ങളും തിരുവനന്തപുരത്താണ്. ഒന്ന് കഴിഞ്ഞ മൂന്നിന് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും, രണ്ടാമത്തേത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും. മെയ്യ് മാസം 8 ഉം, ജൂണില്‍ ആറും ജൂലൈ മാസത്തില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

  Also Read-Encounter with Terrorists | പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

  ഭൂരിഭാഗവും രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ അക്രമങ്ങളായിരുന്നു. ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15 ലും ഡോക്ടര്‍മാര്‍ ശാരീരികമായി അക്രമിക്കപ്പെട്ടു. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരൊ ജനപ്രതിനിധികളൊ ആയിരുന്നു. എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ ഭൂരിഭാഗവും 2012 ലെ ആശുപത്രി, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കൊണ്ട് വന്ന നിയമത്തിന്‍ കീഴിലായിരുന്നു. സംരക്ഷണ നിയമത്തിന്‍ കീഴിലായിരുന്നു. ആറ് കേസുകളില്‍ എഫ്‌ഐആര്‍ പോലും രജിസ്ട്രര്‍ ചെയ്തിരുന്നില്ല. ഇതില്‍ തന്നെ നാല് പരാതിള്‍ ജനപ്രതിനിധികള്‍ക്കൊ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊ എതിരായവയായിരുന്നു. നേരിട്ടുള്ള അക്രമങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലൂടെയും ഡോക്ടര്‍ നേരിടുന്ന അതിക്രമങ്ങള്‍ നിരവധിയാണ്.
  Published by:Jayesh Krishnan
  First published:
  )}