തിരൂർ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; മരണകാരണം'SIDS' ആകാമെന്ന് ഡോക്ടർ

വിശദമായി ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കാൻ ദിവസങ്ങൾ എടുക്കുമെങ്കിലും ഡോക്ടറുടെ വിശദീകരണത്തൊടെ മരണങ്ങളിലെ ദുരൂഹത നീങ്ങുകയാണ്

News18 Malayalam | news18
Updated: February 19, 2020, 1:10 PM IST
തിരൂർ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; മരണകാരണം'SIDS' ആകാമെന്ന് ഡോക്ടർ
News18
  • News18
  • Last Updated: February 19, 2020, 1:10 PM IST
  • Share this:
മലപ്പുറം: തിരൂരിൽ ഒൻപത് വർഷത്തിനിടെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്നങ്ങൾ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടർ നൗഷാദ് പറയുന്നത്..

കുട്ടികൾ പെട്ടെന്ന് മരിച്ച് പോകുന്ന ഈ സാഹചര്യത്തെ  Sudden Infant Death Syndrome (SIDS) എന്നാണ് പറയുക. ഈ സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടെത്താൻ കഴിയില്ല. ഈ പ്രശ്നം ഉള്ള കുട്ടികൾ ഒരു വയസിന് മുകളിൽ ജീവിക്കുകയില്ല. മൂന്നാമത്തെ കുട്ടി നാലര വയസ് വരെ ജീവിച്ചത് അത്ഭുതം ആണെന്നും  കുട്ടിയെ വിദഗ്ദ്ധ പരിശോധനക്ക് വേണ്ടി കൊച്ചിയിലേക്ക് മാറ്റിയത് ആണെന്നും ഡോ. നൗഷാദ് പറഞ്ഞു.

Also Read-രാജ്യത്തിനായി ജീവൻ ബലി നൽകി ഭർത്താവ്: രക്തസാക്ഷിത്വത്തിന് ആദരവായി ഭാര്യയും ആർമിയിലേക്ക്

മിക്ക കുട്ടികളും മരിച്ചത് ഉറക്കത്തിൽ ആണ്. വിശദമായ പരിശോധന നടത്തിയിട്ടും ഒന്നും  കണ്ടെത്താൻ കഴിഞ്ഞില്ല. അപൂർവങ്ങളിൽ അപൂർവം ആണ് SIDS എന്ന ഈ അവസ്ഥ എന്നും ജനിതക പ്രശ്നങ്ങൾ ആകാം ഇതിന് കാരണം എന്നും ഡോ. നൗഷാദ് വ്യക്തമാക്കി.

ഇന്നലെ പോസ്റ്റ് മോർട്ടത്തിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിശദമായി ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കാൻ ദിവസങ്ങൾ എടുക്കും എങ്കിലും ഡോക്ടറുടെ വിശദീകരണത്തൊടെ മരണങ്ങളിലെ ദുരൂഹത നീങ്ങുക ആണ്.
First published: February 19, 2020, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading