നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറി; മലപ്പുറത്ത് യുവ ഡോക്ടറെ ആതമഹത്യ ചെയ്ത നലയില്‍ കണ്ടെത്തി

  വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറി; മലപ്പുറത്ത് യുവ ഡോക്ടറെ ആതമഹത്യ ചെയ്ത നലയില്‍ കണ്ടെത്തി

  പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ്‌ ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നെങ്കിലും അടുത്തിടെ പിൻമാറിയിരുന്നു

  പ്രതീകാത്മകചിത്രം

  പ്രതീകാത്മകചിത്രം

  • Share this:
   വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറിയതിനാല്‍ മനോവിഷമം മൂലം മലപ്പുറത്ത് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് എടക്കര മരുതിയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് ആന്മഹത്യ ചെയ്ത നിലയില്‍ വസതിയില്‍ കണ്ടെത്തിയത്. ബംഗളുരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

   അമിതമായി ഗുളികകള്‍ രേഷ്മ കഴിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ചേരി മെഡിക്കല്‍ കോളിജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വഴിക്കടവ് പോലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വിസ്റ്റ് നടത്തിയിരുന്നു.

   എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ.രേഷ്മ. ഇയാളുമായി രേഷ്മയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ പിന്മാറുകയായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

   Also read - കുടുംബതര്‍ക്കം; 70 വയസ്സുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

   മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ വഴി'; ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ പരാതിയുമായി പിതാവ്

   ഇൻഡോർ: മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ ഷോപ്പിങ് മുഖേനയാണെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിത. മധ്യപ്രദേശിലെ ഇൻഡോറിലാണ് 18 വയസുള്ള മകൻ ആദിത്യ ആണ് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് വഴി വാങ്ങിയ വിഷം കുടിച്ച് ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിക്കുന്നു. ഈ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ ആൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി, പഴം കച്ചവടക്കാരനായ രഞ്ജിത് വർമയാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് തന്റെ മകൻ ആദിത്യ വാങ്ങിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി രഞ്ജിത് വർമ്മ പരാതിയിൽ പറയുന്നു. ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂലൈ 29 ന് കുട്ടി വിഷം കഴിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

   ആവശ്യമായ രേഖകൾ പരിശോധിക്കാതെ ഇ-കൊമേഴ്‌സ് കമ്പനി തന്റെ മകന് നിയമവിരുദ്ധമായി വിഷ പദാർത്ഥം നൽകിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ പോലീസ് കേസെടുത്തതായി ഛത്രിപുര പോലീസ് സ്റ്റേഷൻ ഇൻചാർജ് പവൻ സിംഗാൾ പിടിഐയോട് പറഞ്ഞു.
   Published by:Karthika M
   First published: