• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ഫ്ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് രണ്ടാം നിലയില്‍ കുടുങ്ങി; ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

Death | ഫ്ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് രണ്ടാം നിലയില്‍ കുടുങ്ങി; ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് താഴെ വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

  • Share this:
    കൊച്ചി: ഫ്‌ലാറ്റിന്റെ(Flat) പതിമൂന്നാം നിലയില്‍ നിന്ന് വീണ ഡോക്ടറെ മരിച്ച(Dead) നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമുട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം(26) ആണ് മരിച്ചത് ആത്മഹത്യ(Suicide) ചെയ്തതെന്നാണ് നിഗമനം. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

    കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡേക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരന്നു. ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് താഴെ വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Also Read-Suicide| പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

    Drowned Died | പിറന്നാള്‍ ആഘോഷിക്കാന്‍ അഞ്ചുരുളിയിലെത്തിയ 7 പെണ്‍കുട്ടികള്‍ ജലാശയത്തില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം

    പിറന്നാള്‍ ആഘോഷിക്കാന്‍ ഇടുക്കി (idukki) അഞ്ചുരുളിയിലെത്തിയ പെണ്‍കുട്ടി ജലാശയത്തില്‍ വീണ് മുങ്ങിമരിച്ചു (Drowned Died). എറണാകുളത്ത് നിന്നെത്തിയ എട്ടംഗ സംഗമാണ് പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി അഞ്ചുരുളി ജലാശയത്തിലെത്തിയത്. ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇവര്‍.

    Also Read-Palakkad Suicide| അജിത്തിന്റേയും വിജിയുടേയും കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

    ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ എത്തി രക്ഷപ്പെടുത്തി. കട്ടപ്പന അഗ്നി രക്ഷാസേന, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: