ശസ്ത്രക്രിയ (Surgery) നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ (Doctor) കുഴഞ്ഞുവീണു മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ സർജറി വിഭാഗം മേധാവി മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ (73) ആണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. 39 വർഷമായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന അദ്ദേഹം മലയോര മേഖലയുടെ പ്രിയങ്കരനായ ഡോക്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒപി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
Also Read- അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു
മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്ന് അറിയപ്പെട്ടിരുന്ന ജോപ്പൻ ഡോക്ടർ 39 വര്‍ഷമായി കടമപ്പുഴ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ചെമ്മലമറ്റം കോക്കാട്ട് പരേതരായ ജോൺ ജെ.കോക്കാട്ടിന്റെയും ഏലിക്കുട്ടി ജോണിന്റെയും മൂത്ത മകനാണ്.
ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും തുടർന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. വീട്ടിൽ ചികിത്സ തേടി എത്തുന്ന നിർധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല. ഐഎംഎ സംസ്ഥാന പ്രവർത്തക സമിതിയംഗം, സർജൻസ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Also Read- സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ പിടിയിൽ
സംസ്കാരം പിന്നീട്. ഭാര്യ: ആലപ്പുഴ ചാവടിയിൽ കുടുംബാംഗം മീന. മക്കൾ: നിത (ഫാഷൻ ഡിസൈനർ ബെംഗളൂരു), ജോൺ ജെ.കോക്കാട്ട് (ബെംഗളൂരു), ജോസി (ബെംഗളൂരു). മരുമക്കൾ: കുര്യൻ സിറിയക് മാപ്പിളപ്പറമ്പിൽ (ഗോദ്റെജ്), മാപ്ലപറമ്പിൽ, രശ്മി ഏബ്രഹാം വടക്കേൽ (എബിബി), ടീനു ട്രീസ് തോമസ് ഓവേലിൽ (ഇൻഫോസിസ്).
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; എസ്.ഐ മരിച്ചു
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഉണ്ടായ ബൈക്ക് അപകടത്തില്‍ (Accident) പോലീസ് (Police) ഉദ്യോഗസ്ഥന് മരിച്ചു. വൈക്കം വെള്ളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ ടി.വി പുരം സ്വദേശി സജി (53) യാണ് മരിച്ചത്. തലയോലപ്പറമ്പില്‍ വെച്ച് സജി ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11.15 ഓടെ മരണം സംഭവിച്ചു. അപകടത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.