തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ ജിഹാദി ഗ്രൂപ്പുകൾ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന് ഡോക്ടർ. ഗ്യാസ്ട്രോഎൻട്രോളജി സർജൻ ഡോ. രഞ്ജിത്ത് വിജയഹരി ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പൊലീസ് സൈബർ സെല്ലിനും പരാതി നൽകി.
'നിരവധി ഡോക്ടർമാർ ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. തനിക്കെതിരെ ആക്രമണം നടത്തുന്നവർ പല ദേശീയ വിഷയങ്ങളിലും ഭീകരവാദികളുടെ അതേ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇവർ ജിഹാദികളാണെന്ന് ഞാൻ കരുതുന്നത്. അഫ്സൽ ഗുരുവിനയും ഇഷ്രത് ജഹാനെയും പിന്തുണക്കുകയും ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്നതായും അവരുടെ പ്രൊഫൈലുകളിൽ നിന്ന് മനസ്സിലാക്കാം''- ഡോക്ടർ വാർത്താ ഏജൻസിയോട് പറഞ്ഞു.
Also Read- 'രാഹുലിനെ തെരഞ്ഞെടുത്തത് മലയാളിചെയ്ത മണ്ടത്തരം; മോദി കഠിനാധ്വാനി': രാമചന്ദ്ര ഗുഹ
''പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിന്റെ പേരിലാണ് ജിഹാദി ഗ്രൂപ്പുകളുടെ സൈബർ ആക്രമണം എനിക്കെതിരെ നടക്കുന്നത്. ജോലി സംബന്ധമായ വിഷയങ്ങളിലേക്ക് വരെ അതു കടന്നു. എന്റെ അടുത്തേക്ക് രോഗികളെ വിടരുതെന്നും മറ്റുമുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നുണകളും അസത്യ പ്രചാരണങ്ങളും നടത്തുകയാണ്''- അദ്ദേഹം പറയുന്നു.
സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതി നൽകിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഈ ചർച്ചകളിലെല്ലാം തന്നെ ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണ്. തനിക്കെതിരെ ആക്രമണം നടത്തുന്നവർ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി നരേന്ദ്രമോദിക്കും എതിരായ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഡോക്ടർ രഞ്ജി വിജയഹരി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CAA, CAA protest in kerala, Doctor, IMA