നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെരത്തെടുപ്പിൽ പരാജയപ്പെട്ടവർ അഭിപ്രായം പറയാൻ പാടില്ല എന്ന് നിയമുള്ളതായി അറിയില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ.എസ്.എസ്.ലാൽ

  'തെരത്തെടുപ്പിൽ പരാജയപ്പെട്ടവർ അഭിപ്രായം പറയാൻ പാടില്ല എന്ന് നിയമുള്ളതായി അറിയില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ.എസ്.എസ്.ലാൽ

  ''ഞാൻ അഭിപ്രായം പറഞ്ഞത് ആരോഗ്യ വിഷയത്തിലാണ്. മെഡിക്കൽ ബിരുദവും അതിനുശേഷം പൊതുജനാരോഗ്യത്തിൽ ഉപരിപഠനങ്ങളും നടത്താൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. ഞാൻ പരാജയപ്പെട്ടത് അസംബ്ലി തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സ്ഥാനാർത്ഥി അതുവരെ എടുത്ത ഡിഗ്രികൾ റദ്ദ് ചെയ്യുമെന്ന് ഇലക്ഷൻ കമ്മിഷൻ എങ്ങും പറഞ്ഞിട്ടില്ല. ''

  ഡോ.എസ്.എസ്. ലാൽ

  ഡോ.എസ്.എസ്. ലാൽ

  • Share this:
   തിരുവനന്തപുരം: സംസ്ഥാന സർക്കാർ കോവിഡ് മരണ നിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് ആദ്യം വിമർശനം ഉന്നയിച്ച വ്യക്തികളിലൊരാളാണ് ഡോ. എസ് എസ് ലാൽ. കഴിഞ്ഞ ദിവസം, വിമർശനം ആവർത്തിച്ച അദ്ദേഹം, ചില പ്രധാന ആശുപത്രികൾക്ക് സർക്കാർ ഇതു സംബന്ധിച്ച നിർദേശം നൽകിയെന്നും ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ചിലർ തന്നെ വിമർശിച്ച് രംഗത്തെത്തിയെന്നും ലാൽ പറയുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ഫേസ്ബുക്കിലും ടെലിവിഷനിലും അഭിപ്രായം പറയാനാകില്ലെന്നാണ് വിമർശനം. ഇതിന് ശക്തമായ മറുപടിയാണ് പുതിയ ഫേസ്ബുക്ക് പേജിലൂടെ ലാൽ നൽകിയിരിക്കുന്നത്.

   കുറിപ്പിന്റെ പൂർണരൂപം

   തെരഞ്ഞെടുപ്പിലെ പരാജയവും ആരോഗ്യവും

   കേരളത്തിലെ സർക്കാർ സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ പ്രസിദ്ധീകരിച്ചതിലെ പിശകുകളെപ്പറ്റിയും സുതാര്യതയില്ലായ്മയെപ്പറ്റിയും ഇന്നലെ ഫേസ്ബുക്കിൽ ഞാനെഴുതിയിരുന്നു. ഞാൻ മാത്രമല്ല, പല വിദഗ്ദ്ധ വ്യക്തികളും മാദ്ധ്യമങ്ങളും ഒക്കെ ഈ വിഷയം കാര്യമായി ചർച്ച ചെയ്യുകയാണ്.

   ഫേസ് ബുക്കിൽ എന്റെ കുറിപ്പിന് താഴെ ഇത്തവണ സിപിഎം സൈബർ ആക്രമണം കുറവാണെന്ന് ആരോ കമന്റ് ഇട്ടിരുന്നു. സിപിഎം കാർക്കും വിഷയത്തിലെ യാഥാർത്ഥ്യം മനസിലായതുകൊണ്ടാണ് അവർ ആക്രമിക്കാത്തത് എന്നും എഴുതിയിരുന്നു. എങ്കിലും അപൂർവ്വം ചിലർ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചു. എന്റെ കുറിപ്പ് പകർത്തി പ്രസിദ്ധീകരിച്ച ചില ഓൺലൈൻ മാധ്യമങ്ങളിലും ചില അനാവശ്യ കമന്റുകളുണ്ട്. മോശം കമന്റ് ഇടുന്നവരെ എങ്ങനെ ഞാൻ കൈകാര്യം ചെയ്യുന്നുവെന്ന് ഒടുവിൽ പറയാം.

   മോശം കമന്റുകളുടെ ഒരു പൊതു സ്വഭാവം ആദ്യം പറയാം. പറയുന്ന വിഷയത്തിലല്ല അവർക്ക് തർക്കം. ഞാൻ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിയാണെന്നതാണ് അവരുടെ പ്രശ്നം. എന്നുവച്ചാൽ കോൺഗ്രസുകാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പിന്നെ മിണ്ടാൻ പാടില്ല.

   ആലോചിച്ചിട്ട് തീരെ മനസിലാകുന്നില്ല. ഞാൻ പരാജയപ്പെട്ടത് നിയമസഭ തെരഞ്ഞെടുപ്പിലാണ്. അതിനാൽ എനിക്ക് നിയമസഭയ്ക്കുള്ളിൽ പോകാനാ അവിടെ സംസാരിക്കാനോ കഴിയില്ല. പക്ഷേ തെരത്തെടുപ്പിൽ പരാജയപ്പെട്ടവർ ഫേസ്ബുക്കിലും പത്രത്തിലും ടെലിവിഷനിലും അഭിപ്രായം പറയാൻ പാടില്ല എന്ന് നിയമുള്ളതായി അറിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് ആമുഖമെഴുതിയ സിപിഎം പാർട്ടിയുടെ പടയാളികളാണ് എന്നോട് വായടയ്ക്കാൻ പറയുന്നത്.

   ഞാൻ കൂടുതൽ ആലോച്ചിച്ചപ്പോൾ അവർ പറയുന്നതിൽ ഒരു ശരിയുണ്ട്. ശ്രീമാൻ അച്യുതാനന്ദനും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. എന്റെ മണ്ഡലത്തിൽ ജയിച്ചയാളും പണ്ട് തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. അച്യുതാനന്ദൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്നതു വരെ അവർ മൗനവ്രതത്തിലായിരുന്നു. അതാണ് കാര്യം. ചരിത്രം നമ്മൾ പഠിക്കണം. വലിയ നേതാക്കളെ അനുകരിക്കണം.
   പിന്നെ "തോറ്റ ആരോഗ്യ മന്ത്രി" എന്ന് ചിലർ എന്നെ വിളിച്ചിരിക്കുന്നു. അത് സിപിഎം രീതിയാണ്. അവർ കുറേ നാൾ അച്ചുതാനന്ദനെ സഖാവെന്നല്ല, തോറ്റ മുഖ്യമന്ത്രി എന്നായിരുന്നു വിളിച്ചിരുന്നത്. 1996 - ൽ മുഖ്യമന്ത്രിയാകാൻ ശ്രമിച്ച് മാരാരിക്കുളത്ത് തോറ്റപ്പോൾ മുതൽ. പിന്നീടുള്ള പത്തു കൊല്ലം അദ്ദേഹത്തെ തോറ്റ മുഖ്യമന്തിയെന്നാണ് പാർട്ടി വേദികളിൽ അഭിസംബോധന ചെയ്തിരുന്നത്.

   Also Read- 'കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു'; ഡോ.എസ്.എസ്. ലാൽ

   ഒരു കാര്യം കൂടി. ഞാൻ അഭിപ്രായം പറഞ്ഞത് ആരോഗ്യ വിഷയത്തിലാണ്. മെഡിക്കൽ ബിരുദവും അതിനുശേഷം പൊതുജനാരോഗ്യത്തിൽ ഉപരിപഠനങ്ങളും നടത്താൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. ഞാൻ പരാജയപ്പെട്ടത് അസംബ്ലി തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സ്ഥാനാർത്ഥി അതുവരെ എടുത്ത ഡിഗ്രികൾ റദ്ദ് ചെയ്യുമെന്ന് ഇലക്ഷൻ കമ്മിഷൻ എങ്ങും പറഞ്ഞിട്ടില്ല. അതുവരെയുളള അനുഭവങ്ങളെ അസാധുവാക്കുമെന്നും പറഞ്ഞിട്ടില്ല. അതിനാൽ ആരോഗ്യ വിഷയങ്ങളിൽ തുടർന്നും അഭിപ്രായങ്ങൾ പറയാനുള്ള അവകാശം എനിക്കുണ്ടെന്ന് കാണുന്നു.

   ഇനി കുറിപ്പുകൾക്കു താഴെ മോശം കമന്റിടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. സമാനമായ മുഖംമൂടി അണിഞ്ഞ ഫേസ്ബുക്ക് പടയാളികളാണ് സാധാരണ ഇതുപോലെ ചെയ്യുന്നത്. ഞാനാ മോശം കമന്റുകൾ നീക്കം ചെയ്യും. അല്ലാതെ കമന്റിട്ടവരെ അന്വേഷിച്ചു നടക്കാറില്ല.

   നമ്മൾ വൃത്തിയായി സൂക്ഷിക്കുന്ന വണ്ടിയുടെ പുറത്ത് ഏതെങ്കിലും കാക്ക കാഷ്ടിച്ചാൽ നമ്മൾ എന്താണ് ചെയ്യുക? അല്പം വെള്ളമൊഴിച്ച് കഴുകിക്കളയും. അല്ലാതെ കാഷ്ടിച്ച കാക്കയെ വെടിവച്ചു കൊല്ലാൻ തോക്കുമായി ഇറങ്ങില്ലല്ലോ. പേരെങ്കിൽ കണ്ടിടത്തൊക്കെ കാഷ്ടിക്കുന്ന കാക്കകൾ കാഴ്ചയിലും സ്വഭാവത്തിലും ഒരു പോലിരിക്കും. കാഷ്ടിച്ചവനെ തിരിച്ചറിയുക പ്രയാസം.
   നമുക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ കാക്ക ശല്യം കൂടുതലായാൽ നമ്മൾ വല കെട്ടും. കാക്ക കടക്കുന്നത് ബ്ലോക്ക് ചെയ്യും. അല്ലാതെ വെടിവെയ്ക്കാൻ പട്ടാളത്തെ വിളിക്കില്ല.
   ഡോ: എസ്.എസ്. ലാൽ
   Published by:Rajesh V
   First published:
   )}