• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' ഓപ്പറേഷന് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ ഡോക്ടർ ചോദിക്കുന്നു

'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' ഓപ്പറേഷന് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ ഡോക്ടർ ചോദിക്കുന്നു

ഡിസ്ചാർജ് ചെയ്തു പോയ രോഗിയോട് ഞാൻ എന്തിന് പൈസ ആവിശ്യപ്പെടണമെന്നും പൈസ ആവശ്യമെങ്കിൽ ഡിസ്ചാർജ് ചെയ്യാതിരിക്കുക അല്ലെ വേണ്ടതെന്നും ഡോക്ടർ ചോദിക്കുന്നു.

  • Last Updated :
  • Share this:
    കോട്ടയം: രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി വാങ്ങിയതിന് ഡോക്ടറെ വിജിലൻസ് പിടികൂടിയ സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെയായിരുന്നു ഹെർണിയ ഓപ്പറേഷന് 5000 രൂ കൈക്കൂലി വാങ്ങിയതിനായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്.

    കഴി‍ഞ്ഞമാസം 22 നായിരുന്നു സംഭവം. എന്നാൽ അന്ന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സുജിത് കുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിശദീകരണം. ഓഗസ്റ്റ് 22ന് ഓപ്പറേഷനുണ്ടായിരുന്ന ആറുപേരെ അഡ്മിറ്റ് ചെയ്തിരുന്നതായു. 18-ാം തീയതി ഓപ്പറേഷൻ നടത്തി 21ന് ഹെർണിയ ഓപ്പറേഷന് ഉണ്ടായിരുന്ന പരാതിക്കാരന്റെ അച്ഛൻ ഉൾപ്പെടയുള്ളവരെ ഡിസ്ചാർജ് ചെയ്തതായി ഡോക്ടർ പറയുന്നു.

    Also Read-ഓപ്പറേഷന് കൈക്കൂലി; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ

    22ന് വൈകിട്ട് പരാതിക്കാരന്റെ മകൻ എത്തി പരിചയപ്പെടുത്തി. ഇതിനിടയിൽ ഇടത്തുകൈയിൽ പണം വെച്ച് പെട്ടെന്ന് പുറത്തേക്ക് പോയതായും ഡോക്ടർ പറയുന്നു. പിന്നാലെ വിജിലന്‍സ് എത്തി അറസ്റ്റ് ചെയ്തതെന്നും കൈയിൽ പണം വെച്ച് ട്രാപ്പ് ചെയ്യുകയായിരുന്നെന്ന് മനസ്സിലാക്കിയതെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു.

    സർവീസിൽ ഇതുവരെ പൈസ നല്കാത്തതിനാൽ ആരുടേയും ഒരു ഓപ്പറേഷൻ പോലും മാറ്റിവെക്കുകയോ മുടങ്ങുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടർ സുജിത് കുമാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിസ്ചാർജ് ചെയ്തു പോയ രോഗിയോട് ഞാൻ എന്തിന് പൈസ ആവിശ്യപ്പെടണമെന്നും പൈസ ആവശ്യമെങ്കിൽ ഡിസ്ചാർജ് ചെയ്യാതിരിക്കുക അല്ലെ വേണ്ടതെന്നും ഡോക്ടർ ചോദിക്കുന്നു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    ഹെർണിയ സർജറിക്ക്‌ 5000 Dr. സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു..... എല്ലാവരും വിജിലൻസ് നൽകിയ റിപ്പോർട്ട്‌ മാത്രമാണല്ലോ അറിഞ്ഞത്. "സത്യത്തിൽ സംഭവിച്ചത്........


    എല്ലാ ആഴ്ചയിലെ പോലെ 16/8/2022 ന് ആ ആഴ്ച major ഓപ്പറേഷനുള്ള ആറുപേരെയും അഡ്മിറ്റ്‌ ചെയ്തു.ഇതിൽ പരാതിക്കാരെന്റെ അച്ഛനും ഉണ്ടായിരുന്നു. 18/8/2022 ൽ എല്ലാ ഓപ്പറേഷനുകളും നടന്നു.ഹെർണിയ ഓപ്പറേഷൻ ഉണ്ടായിരുന്നവരെ 21/8/2022 ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. 22/8/2022 തിങ്കളാഴ്ച വൈകിട്ട് ഒരാൾ വന്ന് പേര് പറഞ്ഞിട്ട് ഞാൻ ഇയാളുടെ മകനാണന്ന് പറയുകയും ഞാൻ മനസിലായില്ല എന്ന് പറയുകയും ഇയാൾ ആരാണെന്ന് ചോദിക്കുകയും ചെയ്തു. കാരണം എനിക്ക് ഇയാളെ മനസിലായില്ല.അപ്പോൾ അയാൾ എന്തോ പറഞ്ഞു ഞാൻ വ്യക്തമായി കേട്ടില്ല. ഇതിനിടയിൽ അയാൾ എന്റെ ഇടതു കൈയ്യിൽ പൈസ വച്ചു തരുകയും പെട്ടെന്ന് പുറത്തേക്ക് പോകുകയും ചെയ്തു. അപ്പോൾ തന്നെ വിജിലൻസ് സംഘം അകത്തു കയറി അറസ്റ്റ് ചെയ്തു. ഇയാൾ എന്റെ കൈയ്യിൽ പൈസ പിടിപ്പിച്ച് ട്രാപ് ചെയ്യുക ആണെന്ന് എനിക്ക് മനസിലായില്ല..... നിരവധി ഓപ്പറേഷനുകൾ നടത്തിയുട്ടുള്ള ഞാൻ, ഓപ്പറേഷന് എനിക്ക് ഇത്ര വേണം എന്നോ അല്ലെങ്കിൽ ഓപ്പറേഷന് എന്റെ ഫീസ് ഇത്ര രൂപ ആണെന്നോ പറയാറോ ചോദിക്കാറോ ഇല്ല. അങ്ങനെ ഞാൻ പൈസ ചോദിക്കുന്നതായിയുള്ള വീഡിയോയോ ഓഡിയോയോ ഉണ്ടങ്കിൽ ഈ കേസ് ഞാൻ സ്വയം ഏറ്റു പറഞ്ഞു ശിക്ഷ സ്വീകരിക്കാൻ തയാറാണ്..




    എന്റെ ഈ സെർവീസിൽ പൈസ നല്കാത്തതിനാൽ ആരുടേയും ഒരു ഓപ്പറേഷൻ പോലും മാറ്റിവെക്കുകയോ മുടങ്ങുകയോ ചെയ്തിട്ടില്ല. രോഗി ഡിസ്ചാർജ് ചെയ്ത് പോയതാണ് എന്ന്‌ ഒരു മാധ്യമത്തിലും കണ്ടില്ല.എന്റെ നാട്ടിലെ വീട്ടിൽ നിന്നും അനവധി രേഖകൾ പിടിച്ചെടുത്തു എന്നാണ് പത്രത്തിൽ വന്നത്. എന്നാൽ ഒരു തുണ്ടു പേപ്പർ പോലും കിട്ടിയില്ല എന്നത് വസ്തുത മാത്രം.(മഹസർ കോപ്പി എന്റെ കൈയ്യിൽ ഉണ്ട്‌ )..


    ഡിസ്ചാർജ് ചെയ്തു പോയ രോഗിയോട് ഞാൻ എന്തിന് പൈസ ആവിശ്യപ്പെടണം? പൈസ ആവശ്യമെങ്കിൽ ഡിസ്ചാർജ് ചെയ്യാതിരിക്കുക അല്ലെ വേണ്ടത്?? ആവിശ്യത്തിലധികം ജോലി ചെയ്തു.ആത്മാർത്ഥത അല്പം കൂടുതൽ ആയിരുന്നു.ഇനി കുറച്ച് വിശ്രമം ആവാം.പുതിയ പാഠങ്ങളും അനുഭവങ്ങളും ഉണ്ടായി.ചിരിച്ചു കൊണ്ടു വരുന്നവരെ എല്ലാം വിശ്വസിക്കരുത് എന്ന് പഠിച്ചു. ഓപ്പറേഷന് ഇതുവരെ പൈസ ആവിശ്യപെടാത്തതുകൊ ണ്ടും സത്യസന്ധമായി ജോലി ചെയ്തതു കൊണ്ടും ആരോടും ശത്രുത ഇല്ലാതിരുന്നതുകൊണ്ടും വിജിലൻസിനെ എന്റെ വീട്ടിൽ ഞാൻ പ്രതിക്ഷിച്ചില്ല.




    ഒരുപാട് നന്ദിയുണ്ട്. കുടുംബത്തോട്, കൂടെ നിന്നവരോട്, ഓണാഘോഷം വരെ ഉപേക്ഷിച്ച് പിന്തുണച്ച കഞ്ഞിരപ്പള്ളി ഹോസ്പിറ്റലിലെ എല്ലാ ജീവനക്കാർക്കും,



    പ്രാർത്ഥിച്ചവർക്കും, വഴിപാട് ചെയ്തവർക്കും, പിന്തുണച്ച എല്ലാ രാഷ്ട്രീയ കക്ഷികൾക്കും, നല്ലവരായ നാട്ടുകാർക്കും

    Published by:Jayesh Krishnan
    First published: