HOME » NEWS » Kerala » DOCTOR TRANSFERRED FROM KEY POST AFTER CONFLICT BETWEEN AN INFLUENTIAL PERSONS WIFE UPDATE JJ TV

COVID 19 | തലസ്ഥാനത്തെ പ്രധാന ചുമതലയുള്ള ഡോക്ടർക്ക് സ്ഥലം മാറ്റം; ഭരണസംവിധാനത്തിലെ ഉന്നതന്റെ ഭാര്യയുമായി ഉടക്കിയതിനാലെന്ന് സൂചന

തിരുവനന്തപുരം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മൈക്രോബയോളജിസ്റ്റ് കൂടിയായ ഡോക്ടർ ചിത്രയെയാണ് മാറ്റിയത്. ഉന്നതന്റെ ഭാര്യയുമായി ഉടക്കിയതിനാലാണ് സ്ഥലമാറ്റമെന്ന് സൂചന. പ്രതിഷേധവുമായി കെജിഎംഒഎ രംഗത്തെത്തി.

News18 Malayalam | news18
Updated: June 17, 2020, 10:13 PM IST
COVID 19 |  തലസ്ഥാനത്തെ പ്രധാന ചുമതലയുള്ള ഡോക്ടർക്ക് സ്ഥലം മാറ്റം; ഭരണസംവിധാനത്തിലെ ഉന്നതന്റെ ഭാര്യയുമായി ഉടക്കിയതിനാലെന്ന് സൂചന
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 17, 2020, 10:13 PM IST
  • Share this:
തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പരിശോധനയുടെ സുപ്രധാന ചുമതലയുണ്ടായിരുന്ന ഡോക്ടർക്ക് സ്ഥലമാറ്റം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് റാപ്പിഡ് പരിശോധനാ വിഭാഗം ചുമതലയുണ്ടായിരുന്ന ഡോ. എൽ.ആർ ചിത്രയെയാണ് നീക്കിയത്. കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിൽ നിന്ന് ഡോ. ചിത്രയെ സ്ഥലംമാറ്റി ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവ് ഇറക്കിയത്.

ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് മൈക്രോ ബയോളജിസ്റ്റ് കൂടിയായ ഡോ. ചിത്ര ആയിരുന്നു. മൈക്രോബയോളജി ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗ്യതയുള്ള മൈക്രോബയോളജിസ്റ്റ് ആയതിനാലാണ് ഡോ. ചിത്രയെ ജനറൽ ആശുപത്രിയിലേക്ക് നിയമിച്ചത്. ഈ നിയമനം റദ്ദാക്കിയാണ് ഡോക്ടറുടെ മാതൃസ്ഥാപനമായ നേമം താലൂക്ക് ആശുപത്രിയിലേക്ക് തിരികെ മാറ്റിയിരിക്കുന്നത്.

You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]

സംസ്ഥാന ഭരണ സംവിധാനത്തിലെ ഉന്നതന്റെ ഭാര്യയായ മറ്റൊരു ഡോക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് സ്ഥലം മാറ്റത്തിന് ഇടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞദിവസം കോവിഡ് പരിശോധന സംബന്ധിച്ച് ഡോ. ചിത്രയും ഈ വ്യക്തിയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.



തനിക്ക് ആന്റിബോഡി പരിശോധന നടത്തണമെന്ന് ഉന്നതന്റെ ഭാര്യയായ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഡോ. ചിത്ര അതിനു തയ്യാറായില്ല. നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന നിലപാട് എടുത്തു. ആന്റിബോഡി പരിശോധനയ്ക്കു പകരം എല്ലാ ആരോഗ്യപ്രവർത്തകർക്കും ചെയ്യുന്ന ട്രൂനാറ്റ് പിസിആർ പരിശോധന നടത്താനും നിർദേശിച്ചു. ഇത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കിയെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സ്ഥലമാറ്റം.

തിരുവനന്തപുരം ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലെയും
കോവിഡ് പരിശോധനാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് ഡോ. ചിത്ര ആയിരുന്നു. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയ്ക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. നടപടി ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും കെജിഎംഒഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. നടപടി പിൻവലിക്കണമെന്ന് സംഘടന ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Youtube Video
Published by: Joys Joy
First published: June 17, 2020, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories