• HOME
  • »
  • NEWS
  • »
  • kerala
  • »
  • DOCTOR WHO REFUSED TO VACCINATE THOSE WHO DID NOT REGISTER WAS ATTACKED BY THE PANCHAYAT PRESIDENT

രജിസ്റ്റർ ചെയ്യാത്തവർക്ക് വാക്സിൻ നൽകാൻ വിസമ്മതിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ചെന്നു പരാതി

ശനിയാഴ്ച വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് മിനി, സി.പി.എം ലോക്കൽ സെകട്ടറി സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി.

covid vaccine

covid vaccine

  • Share this:
    തിരുവനന്തപുരം: രജിസ്റ്റർ ചെയ്യാത്തവർക്ക് കോവിഡ് വാക്സിൻ നൽകാൻ വിസമ്മതിച്ച ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ചെന്നു പരാതി. നെടുമങ്ങാട് പനവൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കാണ് മർദ്ദനമേറ്റത്.

    ശനിയാഴ്ച വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് മിനി, സി.പി.എം ലോക്കൽ സെകട്ടറി സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി.

    Also Read 'തെങ്ങിൽ കാവി നിറം പൂശി ആരംഭിച്ച കാവിവൽക്കരണം ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും തകർക്കുന്നു' മുഖ്യമന്ത്രി പിണറായി

    ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്കും രജിസ്ടേഷൻ ഇല്ലാതെ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടു. രജിസ്ടേഷൻ ചെയ്യാതെ വാക്സിൻ  നൽകാൻ പറ്റില്ലെന്ന് പറഞ്ഞ മെഡിക്കൽ ഓഫീസർ ഡോ.സ്വപ്നയെ അസഭ്യം പറഞ്ഞെന്നും തടയാൻ ശ്രമിച്ച ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിനെ കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.  ഇരുവരും പൊലീസിനും ഡി.എം.ഒയ്ക്കും പരാതി നൽകി.

    നേരത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി വാക്സിൻ എടുത്തിട്ടുണ്ടെന്നും  ഇപ്പോൾ വിസമ്മതിച്ചതാണ് അക്രമത്തിനു കാരണമെന്നും ഇവർ ആരോപിക്കുന്നു.

    അതേസമയം ഡോക്ടർ അവരുടെ ഇഷ്ടക്കാർക്ക് മാത്രമാണ് വാക്സിൻ നൽക്കുന്നതെന്ന് പനവൂർപഞ്ചായത്ത് പ്രസിഡൻ്റ് മിനി ആരോപിച്ചു. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച പഞ്ചായത്ത് പ്രസിഡന്റിനും , സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.

    'ജനവിരുദ്ധ നിയമങ്ങൾ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി'; ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ



    ന്യൂഡൽഹി: ജനവിരുദ്ധമായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ. ദ്വീപിലെ സംഘടനാ ചുമതലയുള്ള എ.പി അബ്‍ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കൾ അഭ്യന്തരമന്ത്രിയിമായും ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയത് ആത്മവിശ്വാസം നൽകുന്നുവെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു.

    അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയത്. ബി.ജെ.പി കേരള ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷൻ അബ്ദുൾ ഖാദർ, ഉപാധ്യക്ഷൻ മുത്തു കോയ എന്നിവരാണ് കൂടിക്കാഴചയിൽ പങ്കെടുത്തത്. ലക്ഷദീപിന്റെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷൻ അബ്ദുൾ ഖാദർ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസനം നടത്തുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞതായി അബ്ദുള്ള കുട്ടിയും പ്രതികരിച്ചു.





    ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും  അമിത് ഷായുമായി കൂടികാഴ്ച നടത്തി. ജനകൾക്ക് വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. കേരളാ നിയമസഭ പാസാക്കിയ പ്രമേയം
    ലക്ഷദ്വീപ് ജനതയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും കേരള ഒപ്പമുണ്ടെന്നത് ദ്വീപിലെ ജനങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്നും മുഹമ്മദ് ഫൈസൽ പ്രതികരിച്ചു.



    Published by:Aneesh Anirudhan
    First published:
    )}