• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| കോഴിക്കോട് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ക്ലിനിക്കിലെത്തിയ ഗര്‍ഭിണികളടക്കം 11 പേര്‍ നിരീക്ഷണത്തില്‍

COVID 19| കോഴിക്കോട് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ക്ലിനിക്കിലെത്തിയ ഗര്‍ഭിണികളടക്കം 11 പേര്‍ നിരീക്ഷണത്തില്‍

രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

mist hill enga;uzha

mist hill enga;uzha

  • Last Updated :
  • Share this:
കോഴിക്കോട്:  താമരശേരി ഈങ്ങാപ്പുഴയില്‍ സ്വകാര്യ ക്ലിനിക്കിലെ കര്‍ണ്ണാടക സ്വദേശിയായ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം അഞ്ചിന് കര്‍ണ്ണാടകയിലേക്ക് തിരിച്ച ഇവര്‍ അവിടെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി നടത്തിയ കോവിഡ് പരശോധനാ ഫലമാണ് പോസിറ്റീവയാത്. ഈങ്ങാപ്പുഴയില്‍ മിസ്റ്റ് ഹില്‍ എന്ന പേരിലാണ് ഇവര്‍ ക്ലിനിക് നടത്തിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇതോടെ ഇവര്‍ ജോലി ചെയ്യുന്ന ക്ലിനിക്കിലെ ആറ് ജീവനക്കാരെയും പരിശോധിച്ച അഞ്ച് ഗര്‍ഭിണികളെയും നിരീക്ഷണത്തിലാക്കി.
You may also like:വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ [NEWS]ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ്​ ഉടൻ [NEWS]COVID 19| 6 കോടി ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്ക്; 100 രാജ്യങ്ങൾക്ക് സാമ്പത്തിക സഹായവുമായി ലോകബാങ്ക്[NEWS]
ഇവരുടെ സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പതിനാല് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം പടര്‍ന്നത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യത പരിഗണിച്ച് അതീവജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Published by:user_49
First published: