തിരുവനന്തപുരം: കൊറോണ എന്ന വൈറസ് ഉണ്ടെന്നു തെളിയിക്കാനായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ വെല്ലുവിളി. മൂന്ന് ദിവസം മുന്‍പാണ് ജേക്കബ് വടക്കഞ്ചേരി സ്വന്തം ഫേസ്ബുക്ക് പേജില്‍ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. 22 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പരസ്പര വിരുദ്ധമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. വീഡിയോയിൽ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. വടക്കഞ്ചേരി ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും ഇയ്യാളെ പിടിച്ച് ജയിലിൽ ഇടണമെന്നും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്ഫി നൂഹു പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ശരിയായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാൻ ഐഎംഎ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. അതേസമയം നിപ്പ കാലത്ത് താൻ പറഞ്ഞതെല്ലാം ശരിയെന്ന് പിന്നീട് തെളിഞ്ഞെന്നായിരുന്നു വ്യാജപ്രചാരണത്തെക്കുറിച്ച് ജേക്കബ് വടക്കഞ്ചേരിയുടെ ന്യായീകരണം.
നിപ്പ പടര്‍ന്നുപിടിച്ച കാലത്ത് അങ്ങനെയൊരു വൈറസ് ഇല്ലെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരേ കേസ് എടുത്തിരുന്നു. നിപ്പ കാലത്തും, പ്രളയ ശേഷം എലിപ്പനി പടരാതിരിക്കാനുള്ള ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണം നടത്തിയതിന് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.