നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID19| അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

  COVID19| അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

  കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി

  ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ

  ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

   അവധിയെടുക്കാൻ വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.
   BEST PERFORMING STORIES:രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി; സൈനികനും രോഗബാധ [NEWS] ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് [NEWS]യെസ് ബാങ്ക് ഇന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കും [NEWS]

   കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നതാണ്. കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

   Published by:Naseeba TC
   First published:
   )}