HOME /NEWS /Kerala / വേണ്ടത് ശാസ്ത്രീയ ചികിത്സ; വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർക്കായി ഡോക്ടർമാർക്ക് മദ്യ കുറിപ്പടി നൽകാൻ കഴിയില്ല: IMA

വേണ്ടത് ശാസ്ത്രീയ ചികിത്സ; വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർക്കായി ഡോക്ടർമാർക്ക് മദ്യ കുറിപ്പടി നൽകാൻ കഴിയില്ല: IMA

news18

news18

മദ്യ കുറിപ്പടി എഴുതി നൽകുന്നതിലൂടെ ഡോക്ടർമാരുടെ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

  • Share this:

    തിരുവനന്തപുരം: ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോടുകൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ. പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് ശാസ്ത്രീയ ചികിത്സയാണ് നൽകേണ്ടത്. വീടുകളിലോ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തോ മരുന്നുകൾ നൽകി ഇതിന് ചികിത്സ നൽകാവുന്നതാണ്.

    അതിന് പകരം ഇവർക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ല. മാത്രമല്ല, കുറിപ്പടിയിൽ മദ്യം നൽകണമെന്ന് നിർദേശിക്കാൻ നിയമപരമായ ബാധ്യതയും ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നതിലൂടെ ഡോക്ടർമാരുടെ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

    ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് വേണ്ടത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂ. ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും IMA അറിയിച്ചു.

    First published:

    Tags: Alcohol, Alcohol addiction, Alcohol Ban, Alcohol consumption, IMA