പാലക്കാട്: ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.
ഇന്നലെ കാഷ്വാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിയ്ക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും ”നിങ്ങളുടെ ആറ്റിറ്റ്യൂഡ് കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന്’ പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.
എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎയുടെ പ്രതികരണം. ഡോക്ടർമാരോട് മര്യാദയ്ക്ക് പെരുമാറണം എന്നു മാത്രമാണ് താൻ പറഞ്ഞതെന്നും എംഎല്‍എ ന്യൂസ് 18നോട് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Palakkad