റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള അൽ അഹ്സ ആശുപത്രിയിലേക്ക് കൺസൾട്ടന്‍റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്ക് റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു.
എംഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്. 2019 ഓഗസ്റ്റ് 26, 27 തിയതികളിൽ കൊച്ചിയിലും 29, 30 തിയതികളിൽ ഡൽഹിയിലും 2019 സെപ്റ്റംബർ 1, 2 തീയതികളിൽ മുംബൈയിലും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2019 ഓഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ലഭിക്കുന്നതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.