HOME » NEWS » Kerala » DOCTORS PHD HOLDERS IN CANDIDATE LIST OF CONGRESS IN KERALA ASSEMBLY ELECTION 2021

Assembly Election 2021 | മൂന്ന് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ട് പേര്‍; അക്കാദമിക് പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കോൺഗ്രസ് പട്ടിക

ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയിൽ ഇടംപിടിച്ചു. ഒൻപത് വനിതകളെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 15, 2021, 7:34 AM IST
Assembly Election 2021 | മൂന്ന് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ട് പേര്‍; അക്കാദമിക് പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കോൺഗ്രസ് പട്ടിക
പി.ആര്‍.സരിന്‍, മാത്യു കുഴല്‍നാടന്‍, പി.ആര്‍. സോന, എസ്.എസ്. ലാല്‍,
  • Share this:
തിരുവനന്തപുരം: അക്കാദമിക് പ്രാവീണ്യമുള്ളവര്‍ക്ക് പ്രാധാന്യം നല്‍കി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക. സ്ഥാനാർഥികളിൽ മൂന്ന് ഡോക്ടര്‍മാരും പിഎച്ച്ഡി നേടിയ രണ്ട് പേരുമുണ്ട്. ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയിൽ ഇടംപിടിച്ചു. ഒൻപത് വനിതകളെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയിരിക്കുന്നത്.

ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.ആര്‍.സരിന്‍, കഴക്കൂട്ടത്ത് നിന്ന് എസ്.എസ്. ലാല്‍, ആലപ്പുഴയില്‍ നിന്ന് കെ.എസ്. മനോജ് എന്നിവരാണ് എം.ബി.ബി.എസ്. ബിരുദം നേടിയ സ്ഥാനാര്‍ഥികള്‍. മൂവാറ്റുപുഴയിലെ സ്ഥാനാര്‍ഥിയായ മാത്യു കുഴല്‍നാടന്‍, വൈക്കത്ത് മത്സരിക്കുന്ന പി.ആര്‍. സോന എന്നിവരാണ് പി.എച്ച്.ഡി നേടിയവർ.

Also Read അരിതയുടെ ഉപജീവന മാർഗം പശു; കെട്ടി വയ്ക്കാനുള്ള തുക നൽകുമെന്ന് സലിം കുമാർ, കോൺഗ്രസിന്റെ ഈ 'ബേബി' സ്ഥാനാർഥി താരമാണ്

മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി, തരൂര്‍ കെ.എ.ഷീബ, തൃശ്ശൂര്‍ പദ്മജ വേണുഗോപാല്‍, വൈക്കം ഡോ. പി.ആര്‍.സോന, കായംകുളം അരിത ബാബു, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആര്‍., പാറശ്ശാല അന്‍സജിത റസ്സല്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥികള്‍.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരാണ് കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഇടം പിടിച്ചത്. 51 മുതല്‍ 60 വരെ 22 പേരും 61 മുതല്‍ 70 വയസ് വരെയുള്ള 15 പേരും 70-ന് മുകളിലുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക

കാസർകോട്

ഉദുമ - പെരിയ ബാലകൃഷ്ണൻ
കാഞ്ഞങ്ങാട് - പി.വി സുരേഷ്

കണ്ണൂർ

തളിപ്പറമ്പ് - അബ്ദുൾ റഷീദ് പി.വി

തലശ്ശേരി - എം.പി അരവിന്ദാക്ഷൻ

പേരാവൂർ - അഡ്വ. സണ്ണി ജോസഫ്

ഇരിക്കൂർ - സജീവ് ജോസഫ്

കണ്ണൂർ - സതീശൻ പാച്ചേനി

പയ്യന്നൂർ - എം.പ്രദീപ് കുമാർ

കല്യാശ്ശേരി - ബ്രിജേഷ് കുമാർ

വയനാട്

സുൽത്താൻ ബത്തേരി - ഐ സി ബാലകൃഷ്ണൻ

മാനന്തവാടി - പി.കെ ജയലക്ഷ്മി

കോഴിക്കോട്

നാദാപുരം - അഡ്വ.പ്രദീപ് കുമാർ

ബാലുശ്ശേരി-ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട് - വി എം അഭിജിത്ത്

ബേപ്പൂർ - പി എം നിയാസ്

കൊയിലാണ്ടി - എൻ സുബ്രഹ്മണ്യം

മലപ്പുറം

പൊന്നാനി - എം എം രോഹിത്ത്

വണ്ടൂർ - എ പി അനിൽകുമാർ

പാലക്കാട്

തൃത്താല - വി ടി ബൽറാം

ഒറ്റപ്പാലം - പി ആർ സരിൻ

ഷൊർണൂർ - ടി എച്ച് ഫിറോസ് ബാബു

ആലത്തൂർ - പാളയം പ്രദീപ്

തരൂർ - കെ എ ഷീബ

ആലത്തൂർ - പാളയം പ്രദീപ്

തൃശൂർ

കുന്ദംകുളം - കെ.ജയശങ്കർ

മണലൂർ - വിജയ ഹരി

വടക്കാഞ്ചേരി - അനിൽ അക്കര

ഒല്ലൂർ - ജോസ് വെള്ളൂർ

തൃശൂർ - പത്മജ വേണുഗോപാൽ

നാട്ടിക -സുനിൽ ലാലൂർ

കയ്പമംഗലം - ശേഭ സുബിൻ

ചാലക്കുടി - ടി ജെ സനീഷ് കുമാർ

ചേലക്കര - പി സി ശ്രീകുമാർ

കൊടുങ്ങല്ലൂർ - എം പി ജാക്സൺ

പുതുക്കാട് - അനിൽ അന്തിക്കാട്

എറണാകുളം

കൊച്ചി - ടോണി ചമ്മിണി

വൈപ്പിന്‍ - ദീപക് ജോയ്

തൃക്കാക്കര - പി.ടി തോമസ്

പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി

എറണാകുളം - ടി ജെ വിനോദ്

തൃപ്പുണിത്തുറ - കെ ബാബു

കുന്നത്തുനാട് - വി പി സജീന്ദ്രന്‍

ആലുവ - അൻവർ സാദത്ത്

മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ

അങ്കമാലി - റോജി എം ജോൺ

പറവൂർ - വി ഡി സതീശൻ

ഇടുക്കി

ദേവികുളം - ഡി കുമാർ

പീരുമേട് - സിറിയക് തോമസ്

ഉടുമ്പൻചോല - ഇ എം അഗസ്തി

കോട്ടയം

വൈക്കം - ഡോ പി ആർ സോന

കാഞ്ഞിരപ്പള്ളി - ജോസഫ് വാഴയ്ക്കൻ

പൂഞ്ഞാർ - ടോമി കല്ലാനി

കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി - ഉമ്മൻ ചാണ്ടി

ആലപ്പുഴ

ചെങ്ങന്നൂർ - എം മുരളി

കായംകുളം - അരിത ബാബു

അമ്പലപ്പുഴ - അഡ്വ എം ലിജു

ചേർത്തല - എസ് ശരത്

അരൂർ - ഷാനിമോൾ ഉസ്മാൻ

ഹരിപ്പാട് - രമേശ് ചെന്നിത്തല

മാവേലിക്കര - കെ കെ ഷാജു

ആലപ്പുഴ - കെ എസ് മനോജ്

പത്തനംതിട്ട

ആറന്മുള - കെ ശിവദാസൻ നായർ

റാന്നി - റിങ്കു ചെറിയാൻ

കോന്നി - റോബിൻ പീറ്റർ

അടൂർ - എം ജി കണ്ണൻ

കൊല്ലം

കൊല്ലം - ബിന്ദു കൃഷ്ണ

കരുനാഗപ്പള്ളി - സി ആർ മഹേഷ്

കൊട്ടാരക്കര - രശ്മി ആർ

ചടയമംഗലം - എം എം നസീർ

ചാത്തന്നൂർ - പീതാംബര കുറുപ്പ്

പത്തനാപുരം - ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം

വർക്കല - ബി ആർ എം ഷഫീർ

ചിറയിൻകീഴ് - ബി എസ് അനൂപ്

നെടുമങ്ങാട് - പി എസ് പ്രശാന്ത്

വാമനാപുരം - ആനാട് ജയൻ

കഴക്കൂട്ടം - ഡോ എസ് എസ് ലാൽ

നേമം - കെ മുരളീധരൻ

തിരുവനന്തപുരം - വി എസ് ശിവകുമാർ

കാട്ടാക്കട - മലയിൻകീഴ് വേണുഗോപാൽ

അരുവിക്കര - കെ എസ് ശബരിനാഥൻ

നെയ്യാറ്റിൻകര - ആർ ശെൽവരാജ്

കോവളം - എം വിൻസെന്റ്

പാറശ്ശാല - അൻസജിത റസ്സൽ
Published by: Aneesh Anirudhan
First published: March 15, 2021, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories