നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

  ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

  പോലീസുകാര്‍ ചെയ്ത തെറ്റ് മറച്ച് വച്ച് സംരക്ഷണം നല്‍കുന്നുവെന്നും സംഭവത്തില്‍ മാതൃകാ നടപടി ഉണ്ടാകണമെന്നും കെജിഎംഒഎ പ്രതിനിധികള്‍ ആവശ്യപ്പെട്ടു

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം; മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സൂചന സമരം. രാവിലെ 10 മുതല്‍ 11 വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിച്ചാണ് സമരം.

  കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒര് മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചത്. രാവിലെ 10 മുതല്‍ 11 മണി വരെ ആശുപത്രിക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. കൂടാതെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. പോലീസുകാര്‍ ചെയ്ത തെറ്റ് മറച്ച് വച്ച് സംരക്ഷണം നല്‍കുന്നുവെന്നും സംഭവത്തില്‍ മാതൃകാ നടപടി ഉണ്ടാകണമെന്നും കെജിഎംഒഎ  പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

  അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ പി ചികിത്സ, കെറോണ ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുടക്കമുണ്ടായില്ല. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്നത്. അതേസമയം കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ക്ക് അന്വേഷണ ചുമതല കൈമാറി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി, മാവേലിക്കര എസ് എച്ച ഒ എന്നിവരും സംഘത്തില്‍ ഉണ്ടാകും.

  Also Read-എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു; സിപിഎം നേതാക്കളാരും പിന്തുണച്ചില്ല

  കഴിഞ്ഞ മെയ് 14 നാണു സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിക്കുന്നത് . അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ച മരിച്ചതിനെ തുര്‍ന്ന് ആശുപത്രിയില്‍ എത്തി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഡോക്ടര്‍. രാഹുല്‍ മാത്യു കഴിഞ്ഞ ദിവസം രാജിപ്രഖ്യാപനം നടത്തിയിരുന്നു.  കെജിഎംഒഎ സമരത്തിന് മെഡിക്കല്‍ കൊളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ യും ഐഎംഎ യും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന്റെ ഭാഗമായി. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകള്‍ അവഗണിക്കപ്പെട്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.  കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണന്‍ ജനറല്‍ സെക്രട്ടറി ഡോ: ടി എന്‍ സുരേഷ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

  മാവേലിക്കര സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതില്‍ ഐഎംഎ യും നിലപാട് കടുപ്പിച്ചു. ഐഎഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയ അറിയിച്ചു.
  Published by:Jayesh Krishnan
  First published:
  )}