HOME /NEWS /Kerala / Monson Mavunkal Pocso Case| പരാതിക്കാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവം: ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തു

Monson Mavunkal Pocso Case| പരാതിക്കാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവം: ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തു

kalamassery medical college (Photo- Wikipedia)

kalamassery medical college (Photo- Wikipedia)

പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് (Crime Branch) സംഘമാണ് ഡോക്‌ടർമാരെ ചോദ്യം ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

  • Share this:

    കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ (Monson Mavunkal) പോക്സോ കേസില്‍ (Pocso Case) ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർമാരെ (Doctors) ചോദ്യം ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളജിലെ (Kalamassery Medical College) ഡോക്‌ടർമാരെയാണ് ചോദ്യം ചെയ്തത്. പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് (Crime Branch) സംഘമാണ് ഡോക്‌ടർമാരെ ചോദ്യം ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

    Also Read- ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ MSF നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

    കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അതേസമയം, കേസിൽ പെൺകുട്ടിയുടെയും ബന്ധുവിന്‍റെയും മൊഴി വീണ്ടും രേഖപ്പെടുത്തി. മോൻസൺ മാവുങ്കലിനെതിരെ കേസ് നൽകിയ പരാതിക്കാരി പരിശോധനക്കെത്തിയപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിലെ ചില ഡോക്ടർമാർ ഭീഷണിപ്പെടുത്തുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി.

    Also Read- Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

    നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റമെന്നും പെൺകുട്ടി പറഞ്ഞു.

    Also Read- Karipur Air Crash| കരിപ്പൂർ വിമാനപകടം: രക്ഷാദൗത്യത്തിനുള്ള പുരസ്കാരത്തെച്ചൊല്ലി പൊലീസിൽ പൊട്ടിത്തെറി

    വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

    Also Read-Fuel Price | കേരളം നികുതി കുറയ്ക്കില്ല; 'ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം'; ധനമന്ത്രി

    First published:

    Tags: Kalamassery Medical College, Monson Mavunkal, Pocso case