ഇന്റർഫേസ് /വാർത്ത /Kerala / പിഞ്ചു കുഞ്ഞിന്‍റെ തൊണ്ടയിൽ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങി; ഡോക്ടർമാർ വിദഗ്ദ്ധമായി പുറത്തെടുത്തു

പിഞ്ചു കുഞ്ഞിന്‍റെ തൊണ്ടയിൽ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങി; ഡോക്ടർമാർ വിദഗ്ദ്ധമായി പുറത്തെടുത്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട പെൺകുഞ്ഞിനെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്

  • Share this:

കൊച്ചി: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബ്ലേഡിന്‍റെ ഭാഗം കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ദ്ധമായി ബ്ലേഡ് പുറത്തെടുത്തതോടെ കുഞ്ഞിന് പുതുജീവൻ ലഭിച്ചു. എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെയാണ് ബ്ലേഡ് പുറത്തെടുത്തത്.

കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട പെൺകുഞ്ഞിനെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. എക്‌സ്‌റേ പരിശോധനയില്‍ കുഞ്ഞിന്റെ ശ്വാസനാളത്തിന്റെ തുടക്കത്തിൽ ബ്ലേഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്നാണ് എൻഡോസ്കോപ്പിയിലൂടെ ഇത് എടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഏറെ സങ്കീർണമായ അവസ്ഥയിലായിരുന്നു കുഞ്ഞിന്‍റെ നിലയെന്ന് ഡോക്ടർമാർ പറഞ്ഞു.

പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. കോരുത് വി സാമുവേല്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സ്‌കറിയ ബേബി, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. എം ജി ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബ്ലേഡ് കഷ്ണം പുറത്തെടുത്തത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; ജീവൻ രക്ഷിച്ചത് കൃത്രിമ ശ്വാസം നൽകി

കോവിഡിനെ തുടർന്ന് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് നഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വീട്ടിലെ യുവതി ഓടിയെത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

എന്നാൽ ഈ സമയം കുഞ്ഞ് ചലനമറ്റ നിലയിലേക്ക് എത്തിയതോടെ, കൃത്രിമ ശ്വാസം നൽകാൻ ശ്രീജ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലും എത്തിച്ചു.

Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡാണെന്നും സ്ഥിരീകരിച്ചത്. തക്കസമയത്ത് കൃത്രിമശ്വാസം നൽകിയതുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപെട്ടതെന്ന് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആരോഗ്യനില പൂർവ്വസ്ഥിതിയിലായതിനെ തുടർന്ന് കുഞ്ഞിനെ ഡിസ്ചാർ ചെയ്തു. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്‍റീനിലാണ്.

First published:

Tags: Baby, Ernakulam, Kerala news