കോഴിക്കോട് 14 വയസുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് മരണം
news18
Updated: September 13, 2019, 2:34 PM IST

News 18
- News18
- Last Updated: September 13, 2019, 2:34 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചാണെന്ന് സംശയം. പേരാമ്പ്ര ആവടുക്ക സ്വദേശി സനുഷയാണ് മരിച്ചത്. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് മരണം. കുട്ടിയുടെ രണ്ടു ബന്ധുക്കളും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെസിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെയാണ് മരണം.
പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.