• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയില്‍ SDPI, PFI ഓഫീസുകളുടെ പൂട്ട് തകര്‍ത്ത് റെയ്ഡ്; പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു; 23 പേര്‍ പിടിയില്‍

ആലപ്പുഴയില്‍ SDPI, PFI ഓഫീസുകളുടെ പൂട്ട് തകര്‍ത്ത് റെയ്ഡ്; പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു; 23 പേര്‍ പിടിയില്‍

ഹര്‍ത്താല്‍ ദിവസം വിദ്വേഷ മുദ്രാവാക്യം മുഴക്കിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  • Share this:
    ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളിലെ പൊലീസ് റെയ്ഡ് തുടരുന്നു. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസുകളുടെ പൂട്ട് തല്ലിതകര്‍ത്താണ് പൊലീസ് പരിശോധന നടത്തിയത്. ആലപ്പുഴ ടൗണിലെ ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

    പരിശോധനയില്‍ പണമിടപാട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അമ്പലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലെയും ഓഫീസുകളില്‍ റെയ്ഡ് നടത്തി. മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ ദിവസം പ്രകടനം നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഹര്‍ത്താല്‍ ദിവസം വിദ്വേഷ മുദ്രാവാക്യം മുഴക്കിയവര്‍ ആണ് പിടിയിലായത്.

    Also Read-പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

    പാലക്കാടും വയനാടും പൊലീസ് റെയ് നടന്നിരുന്നു. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. പാലക്കാട് കല്‍മണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന.

    Also Read-വയനാട് റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് ആയുധങ്ങൾ പിടികൂടി

    പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടന്നത്.പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
    Published by:Jayesh Krishnan
    First published: