നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്നം ജയന്തി ആശംസ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരൻ നായർ; NSS ബിജെപിയോട് അടുക്കുന്നുവോ?

  മന്നം ജയന്തി ആശംസ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരൻ നായർ; NSS ബിജെപിയോട് അടുക്കുന്നുവോ?

  പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ട്വിറ്റർ സന്ദേശം കുറിച്ചതിലൂടെ ഇത് ആദ്യമായി ഇത്തവണ മന്നം ജയന്തിക്ക് ആഗോളതലത്തിൽ പ്രസിദ്ധി ലഭിച്ചതായും ജി സുകുമാരൻ നായർ സർവീസ് മാസികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: എൻഎസ്എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകൾ നേർന്നതും ഇതിന് നന്ദി അറിയിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കത്തയച്ചതും ഇപ്പോൾ ലേഖനം എഴുതിയതുമാണ് ഇത്തരമൊരു ചോദ്യത്തെ പ്രസക്തമാകുന്നത്.

  ജനുവരി രണ്ടിന് നടന്ന മന്നംജയന്തിക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്റർ സന്ദേശം കുറച്ചിരുന്നു. ഇതിനു നന്ദി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇരുവർക്കും കത്തയച്ചിരുന്നു. ഇതിനു പുറമേ എൻഎസ്എസ് പുറത്തിറക്കുന്ന മുഖമാസികയായ സർവീസിന്റെ പുതിയ ലക്കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ജി സുകുമാരൻ നായർ ലേഖനമെഴുതിയിരുന്നു.

  Also Read- പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി- സി വോട്ടർ സർവേ

  പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സന്ദേശങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായി ജി സുകുമാരൻ നായർ പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ട്വിറ്റർ സന്ദേശം കുറിച്ചതിലൂടെ ഇത് ആദ്യമായി ഇത്തവണ മന്നം ജയന്തിക്ക് ആഗോളതലത്തിൽ പ്രസിദ്ധി ലഭിച്ചതായും ജി സുകുമാരൻ നായർ സർവീസ് മാസികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ലേഖനത്തിലെ രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  പ്രധാനമന്ത്രി ഇതാദ്യമായി ആണ് മന്നം ജയന്തി ആശംസകൾ അർപ്പിച്ച് ട്വിറ്റർ സന്ദേശം കുറിക്കുന്നത് എന്ന് ബി ജെ പി നേതാവ് ബി രാധാകൃഷ്ണ മേനോൻ ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്രങ്ങൾ സുകുമാരൻ നായരുടെ ലേഖനം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി സുകുമാരൻ നായരുടെ ലേഖനം പ്രചരിപ്പിച്ചിരുന്നു. ഇതിന് പുറമെ ബിജെപി അണികളും ഈ കത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

  Also Read- India-Australia| ആവേശം വിജയം; പരമ്പര; ഓസീസിനെ തകർത്ത് ഇന്ത്യൻ പുതുനിര  യുഡിഎഫ് നേതാക്കളുമായി എൻഎസ്എസ് സെക്രട്ടറി ജി സുകുമാരൻ നായർ അടുത്തകാലത്ത് പ്രകടിപ്പിച്ച അകലം വാർത്തയായിരുന്നു. ജനുവരി മൂന്നിന് എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അനുമതി തേടിയിരുന്നു. അന്ന് ഇരു നേതാക്കൾക്കും അനുമതി നൽകാൻ ജി സുകുമാരൻ നായർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കുശേഷം മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും എൻഎസ്എസ് ആസ്ഥാനത്ത് എത്താൻ ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നും പെരുന്നയിലേക്ക് കുഞ്ഞാലിക്കുട്ടി യാത്ര പുറപ്പെടുകയും ചെയ്തു. എന്നാൽ ഒരു നേതാക്കളെയും കാണാൻ തനിക്ക് താൽപര്യമില്ല എന്ന് ജി സുകുമാരൻ നായർ മറുപടി നൽകുകയായിരുന്നു. അന്ന് ഇക്കാര്യം ജി സുകുമാരൻ നായർ ന്യൂസ് 18 കേരളത്തോട് സ്ഥിരീകരിച്ചിരുന്നു.

  ഏറെക്കാലമായി ബിജെപി എൻഎസ്എസിനോട്‌ അടുക്കാൻ ശ്രമം നടത്തിയിരുന്നു. പ്രധാനമന്ത്രി മന്നം സമാധി സന്ദർശിക്കുമെന്ന് അഭ്യൂഹങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ശബരിമല പ്രക്ഷോഭ കാലത്ത് പോലും എൻഎസ്എസുമായി അടുക്കാനുള്ള ബിജെപി ശ്രമം പാളുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് യുഡിഎഫിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പല മണ്ഡലങ്ങളിലും തോൽക്കാൻ ഇത് കാരണമായെന്ന് ബിജെപി വിലയിരുത്തുന്നു. എൻഎസ്എസ് വോട്ടുകൾ ഒപ്പം വന്നാൽ പല ജില്ലകളിലും വിജയിക്കാനും ഇത് കാരണമാകുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.  തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട. ആലപ്പുഴ. കോട്ടയം അടക്കമുള്ള ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് കൂട്ടാൻ ബിജെപിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ പല മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സമുദായങ്ങളുമായി അടുക്കാൻ ബിജെപി ശ്രമം നടത്തിയത്. എൻഎസ്എസ് പിന്തുണ കൂടി ഉറപ്പിക്കാൻ ആയാൽ പല സീറ്റുകളും കൈപ്പിടിയിൽ ഒതുക്കാം എന്ന ബിജെപി കണക്കുകൂട്ടുന്നു.

  Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്

  സാമ്പത്തിക സംവരണ വിഷയത്തിൽ സംവരണം നടപ്പാക്കിയിട്ടും സംസ്ഥാന സർക്കാറിനെ എതിർത്ത എൻഎസ്എസ് കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. ഏതായാലും എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ കത്ത് പ്രചരിപ്പിക്കുന്നതിലൂടെ സമുദായാംഗങ്ങൾക്കിടയിൽ അനുകൂല നിലപാട് കൈവരിക്കാനാകും എന്ന് നിലപാടിലാണ് ബിജെപി.
  Published by:Rajesh V
  First published: