HOME » NEWS » Kerala »

നിലമ്പൂർ എടക്കരയിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരത; തമിഴ്നാട് സ്വദേശിക്കെതിരെ കേസ്

എവിടെ നിന്നോ വന്നു പെട്ട നായ വീട്ടിലെ ചെരിപ്പൊക്കെ കടിച്ചു നശിപ്പിക്കുകയാണെന്നും അത് കൊണ്ട് ഒഴിവാക്കാനാണിങ്ങനെ ചെയ്തതെന്നുമാണ് വിശദീകരണം.

News18 Malayalam | news18-malayalam
Updated: April 17, 2021, 8:44 PM IST
നിലമ്പൂർ എടക്കരയിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരത; തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
നിലമ്പൂർ എടക്കരയിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരത; തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
  • Share this:
മലപ്പുറം:  നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരത. നിലമ്പൂർ എടക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. നായയെ കെട്ടിവലിച്ചോടിയ സ്കൂട്ടർ നാട്ടുകാർ തടഞ്ഞു നിർത്തിയാണ് മിണ്ടാപ്രാണിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ എടക്കര കരുനേച്ചിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സേവ്യറിനെതിരെ പൊലീസ് കേസ് എടുത്തു. നായയെ എമർജൻസി റെസ്ക്യൂ ഫോഴ്സ് ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം.  സേവ്യർ സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. എടക്കര സ്വദേശിയായ ഉമ്മർ ഇയാളെ പിന്തുടർന്ന് ചോദ്യം ചെയ്തതോടെ നായയെ കെട്ടഴിച്ചു .ആദ്യം ഉമ്മറിനോട് തട്ടിക്കയറിയ സേവ്യർ ആളുകൾ കൂടിയതോടെ ആണ് നായയെ മോചിപ്പിച്ചത്.

കഴുത്തിൽ കുടുക്കിട്ട് റോഡിലൂടെ വലിച്ച് കൊണ്ട് വന്ന നായ മൃതപ്രായൻ ആയിരുന്നു.

പെരുങ്കുളം മുതൽ മുസ്ലിയാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരം ഇതിനകം നായയെ കെട്ടി വലിച്ചിരുന്നു. തുടർന്ന് സേവ്യർ നായയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ലോകം കണ്ടതോടെ നാട്ടുകാർ ഇടപെട്ടു. എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ കരുനെച്ചിയിൽ എത്തി സേവ്യറുടെ വീട് കണ്ടെത്തി. വീട് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞാണ് സേവ്യർ നായയുമായി സ്കൂട്ടറിൽ എത്തിയത്. പിന്നാലെ എടക്കര പൊലീസും സ്ഥലത്തെത്തി.

എമർജൻസി റെസ്ക്യൂ ഫോഴ്സ് നായയുടെ സംരക്ഷണം ഏറ്റെടുത്തു. നായയുടെ കാലുകളിൽ ആണ് മുറിവുകൾ. എവിടെ നിന്നോ വന്നു പെട്ടത് ആണ് നായ എന്നും, വീട്ടിലെ ചെരിപ്പൊക്കെ കടിച്ചു നശിപ്പിക്കുകയാണെന്നും അതു കൊണ്ട് നായയെ ഒഴിവാക്കാൻ വേണ്ടി ആണ് ഇങ്ങനെ കെട്ടി വലിച്ചത് എന്നുമാണ് സേവ്യരുടെ വിശദീകരണം. തമിഴ്നാട് സ്വദേശി ആയ സേവ്യരുടെ ഭാര്യയുടെ നാടാണ് കരുനെച്ചിയില്. സേവ്യറിനേതിരെ മൃഗങ്ങൾക്ക് എതിരായ ക്രൂരതക്കും ഐപിസി 429 മാണ് എടക്കര പോലീസ് ചുമത്തിയിട്ടുള്ളത്.

Also Read-കിടക്കയില്ല; ആശുപത്രികൾ പ്രവേശനം നിഷേധിച്ച കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി

മറ്റൊരു സംഭവത്തിൽ പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പൊലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്‍റെ തണലിലേയ്ക്ക് തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്
Published by: Asha Sulfiker
First published: April 17, 2021, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories