ഇലവീഴാപൂഞ്ചിറയിൽ നിന്നും തിരികെ പോകാനാകാതെ കുടുങ്ങിയ 25ഓളം വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു. മേലുകാവ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കാഞ്ഞിരം കവല - മേച്ചാൽ - റോഡിൽ, വാളകം ഭാഗത്തും നെല്ലാപ്പാറ മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും, കടവ് പുഴ - മേച്ചാൽ റോഡിലും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഇല്ലിക്കക്കല്ല് ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ മലയാളികളായ 25 ഓളം പേർക്ക് തിരികെ പോകാൻ സാധിക്കാതെയായത്.
ഇവർ മേച്ചാൽ ഗവൺമെന്റ് എൽപിഎസ് സ്കൂളിലും തൊട്ടടുത്ത വീടുകളിലുമായി ഇവർ സുരക്ഷിതരായി കഴിഞ്ഞിരുന്നു. കൂടാതെ ഈ സ്കൂളിൽ പള്ളികുന്നേൽ സുരേഷ് വീട്ടിൽ നിന്നും ആറും, എരുമേലി സ്വദേശികളായ അഞ്ചുപേരും ഉൾപ്പെടെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചക്കിക്കാവ് കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങൾ കടത്തി വിടാനുള്ള മാർഗ്ഗങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു. ഇലക്ട്രിക് ലൈനുകൾ റോഡിൽ പൊട്ടി വീണും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു.
Summary: As many as 25 domestic tourists stranded in Ilaveezhapoonchira tourist destination following landslide in nearby areas were taken out. They were safely stationed in the nearest homes and schools
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.