നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക്

    ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക്

    അഞ്ചു കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.

    ഹൈക്കോടതി

    ഹൈക്കോടതി

    • Share this:
      കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെതിരായ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

      ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിന്റെ സാധുത കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും എന്നും ഹൈക്കോടതി അറിയിച്ചു. ദേവസ്വം ബോർഡ് ഫണ്ട്‌ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികൾ നിലവിലുള്ള സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്.

      അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവന നൽകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. അഞ്ചു കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.

      തുക തിരിച്ചുപിടിക്കണമെന്നും, അധികാര ദുർവിനിയോഗം കാട്ടിയ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് റിസീവർ ഭരണം ഏപ്പെടുത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

      ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
      You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]കന്യാസ്ത്രീ വിദ്യാർത്ഥിനി മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോർട്ടം; വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു [NEWS]റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ; കോഴിക്കോട് ഇറങ്ങുന്ന വിമാനത്തിൽ 84 ഗർഭിണികളും 22 കുട്ടികളും [NEWS]

      ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം.

      അതേസമയം, സ്ഥിരനിക്ഷേപത്തിന്റേയും സ്വര്‍ണ നിക്ഷേപത്തിന്റേയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് ചെയർമാൻ അഡ്വ. കെബി മോഹന്‍ദാസ് പറഞ്ഞു. സ്ഥിരനിക്ഷേപം പിന്‍വലിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.

      ക്ഷേത്ര വരുമാനം കുറഞ്ഞെങ്കിലും ദേവസ്വത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിച്ചിട്ടില്ലെന്നും ദേവസ്വം കമ്മീഷണറുടെ അനുവാദത്തോടെ നിയമപരമായാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
      First published:
      )}