• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kodiyeri | 'കിഴക്കമ്പലം സംഘർഷത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': കോടിയേരി ബാലകൃഷ്ണൻ

Kodiyeri | 'കിഴക്കമ്പലം സംഘർഷത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': കോടിയേരി ബാലകൃഷ്ണൻ

എന്നാൽ കിറ്റക്സ് കമ്പനിയെ നേരിട്ട് കുറ്റപ്പെടുത്താനും കോടിയേരി തയാറായില്ല. കമ്പനിയുടെ ഉത്തരവാദിത്വം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ  പുറത്ത് വരേണ്ട കാര്യം ആണെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

 • Share this:
  കോട്ടയം: കിഴക്കമ്പലം (Kizhakkambalam Attack) സംഘർഷത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ (Guest Workers) ഒറ്റപ്പെടുത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കിറ്റക്സ് (Kitex) തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ആണ് സിപിഎം സംസ്ഥാന സെക്രട്ടറി നിർണായക പ്രതികരണവുമായി രംഗത്ത് വന്നത്. അതിഥി തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നത് ആദ്യം ആണെന്ന് കോടിയേരി ബാലകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്. കിഴക്കമ്പലത്തെ സംഘർഷത്തിന്റെ പേരിൽ മാത്രം കേരളത്തിലെ അതിഥി തൊഴിലാളികളെ  ഒറ്റപ്പെടുത്തരുത്  എന്ന് കോടിയേരി അഭ്യർത്ഥിച്ചു.

  എന്നാൽ കിറ്റക്സ് കമ്പനിയെ നേരിട്ട് കുറ്റപ്പെടുത്താനും കോടിയേരി തയാറായില്ല. കമ്പനിയുടെ ഉത്തരവാദിത്വം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ  പുറത്ത് വരേണ്ട കാര്യം ആണെന്നും കോടിയേരി പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാന വീഴ്ചയായി ഉയർത്തിക്കാട്ടുന്നതിനെ കോടിയേരി തള്ളുന്നു. ആഭ്യന്തര വകുപ്പിന്റെ വീഴ്ച എന്നത് യുഡിഎഫിന് മാത്രമേ പറയാനാകൂ എന്നാണ് കോടിയേരിയുടെ മറുപടി. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ ആണെന്നും കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടു.

  സംസ്ഥാന സർക്കാരിനെ വാനോളം പ്രശംസിച്ച് ആണ് സിപിഎം നടത്തിയ പൊതുസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചത്. ജില്ലയിൽ സിപിഎം നിർമ്മിച്ച നൂറാമത്തെ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുന്ന ചടങ്ങിലാണ് കോടിയേരി സർക്കാരിനെ പ്രകീർത്തിച്ചത്. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിൽ ഏറ്റവും വലിയ ഗതാഗത കുരുക്ക് ആണ് ഉള്ളത്. വി എസ് സർക്കാരിൻ്റെ കാലത്ത് എടുത്ത തീരുമാനമാണ് സിൽവർ ലൈൻ പദ്ധതി. യു ഡി എഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് പദ്ധതിയേക്കാൾ ചിലവ് കുറവ് ആണ്. മാത്രമല്ല പരിസ്ഥിതി ആഘാതം കുറവും ആണ്. ഭൂമി വിട്ടു നൽകുന്നവർക്കൊപ്പം സർക്കാരുണ്ടാകും. നഷ്ടപരിഹാരം ഉറപ്പാക്കും. ഇപ്പോൾ എതിർപ്പ് സ്ഥലമുടമകൾക്കല്ല  എന്നും കോടിയേരി പറയുന്നു. കോൺഗ്രസിനും ബിജെപിക്കുമാണ് എതിർപ്പ്. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ് പദ്ധതി നടപ്പാക്കുക.രാഷ്ട്രീയ എതിർപ്പിനു മുന്നിൽ സർക്കാർ പിന്മാറില്ല എന്നും കോടിയേരി പറഞ്ഞു. പദ്ധതി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്യന്താപേക്ഷിതം ആണെന്നും കോടിയേരി വ്യക്തമാക്കി

  ശബരിമല വിമാനത്താവളം സർക്കാർ നടപ്പാക്കും എന്നും കോടിയേരി പറഞ്ഞു. ശബരിപാത വേണം എന്നാണ് സർക്കാർ നിലപാട് എന്നും കോടിയേരി കൂട്ടിച്ചേർത്തു. വസ്തുതകൾ അറിയണമെന്നുള്ളവർക്ക് സർക്കാരിനെ സമീപിക്കാം. എന്തിനെയും എതിർക്കുമെന്ന നിലപാടുള്ളവരെ ജനങ്ങൾ തിരുത്തും എന്നും കോടിയേരി പറഞ്ഞു.

  Also Read- തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

  അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ജന പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് സി പി ഐ എം എന്ന് കോടിയേരി പറഞ്ഞു.കോർപ്പറേറ്റുകളല്ല ജനങ്ങളാണ് സി പി എം ന് പണം നൽകുന്നത്. ജനങ്ങൾക്ക് വിശ്വാസം ഉള്ളതുകൊണ്ടാണിത് എന്നും കോടിയേരി വ്യക്തമാക്കി.കോൺഗ്രസ് നേതാക്കൾക്ക് തന്നെ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു. രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

  കോൺഗ്രസ് ശക്തിപ്പെടുന്നതിൽ ആർഎസ്എസിന് ആശങ്കയില്ല.കോൺഗ്രസ് വിമുക്ത ഇന്ത്യ ആഗ്രഹിക്കുന്നിലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. കോൺഗ്രസിൻ്റെ പുതിയ നിലപാട് ആരെ സഹായിക്കാൻ ആണെന്നും കോടിയേരി ചോദിച്ചു.കോൺഗ്രസ് മതനിരപേക്ഷത കൈവിട്ടുപണ്ട് കോൺഗ്രസ് വിട്ട നേതാക്കൾ സി പി എം ൽ ചേരാറില്ലായിരുന്നു. ഘടകകക്ഷികളുടെ ഭാഗമാകുകയാണ് പതിവ്.ഇന്ന് ആ സ്ഥിതി മാറി.എ കെ ജി സെൻ്ററിലേക്ക് നേരിട്ട് നേതാക്കൾ എത്തുകയാണ്.സി പി എം നോടുള്ള എതിർപ്പ് കുറഞ്ഞു എന്നും കോടിയേരി ചൂണ്ടിക്കാട്ടി.

  കോൺഗ്രസ് മതനിരപേക്ഷത കൈ വിട്ടു എന്നതിന്റെ ഉദാഹരണം ആണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാജ്യമെങ്ങും ക്രൈസ്തവർക്ക് എതിരായ അക്രമം വർദ്ധിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.പള്ളികൾ ആക്രമിക്കപ്പെടുന്നു.ഇത് കേരളത്തിൽ നടക്കില്ല.ഇവിടെ കമ്മ്യൂണിസ്റ്റ് കാർ ഉള്ളത് കൊണ്ട് സുരക്ഷിതരാണ്.രാജ്യം പ്രതീക്ഷയോടെ നോക്കുന്നത് സി പി എം നെ ആണ്.ഇന്ത്യയ്ക്ക് രക്ഷ ഇനി ഇടത് പക്ഷമാണ്.കോൺഗ്രസിനും ബിജെപിക്കും ബദൽ ഉണ്ടെന്ന് സി പി എം തെളിയിച്ചു.

  വികസനത്തിലെ എതിർപ്പുകൾ സി പി എം ഭരണത്തിൽ വന്നതോടെ മാറി.ദേശീയ പാതാ വികസനം , ഗെയിൽ വിഷയങ്ങളിലെ സ്ഥലമേറ്റെടുപ്പുമായ എതിർപ്പുകൾ പരിഹരിച്ചു.ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സി പി എം മുന്നോട്ടു പോകുന്നത് എന്നും കോടിയേരി അവകാശപ്പെട്ടു.
  Published by:Anuraj GR
  First published: