'നല്ല അധ്യാപകരുടെ വംശം കുറ്റിയറ്റു പോയിട്ടില്ല; അവരുടെ ആത്മവീര്യം തകർക്കരുത്': റഫീഖ് അഹമ്മദ്

"തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്."

News18 Malayalam | news18-malayalam
Updated: November 23, 2019, 6:35 PM IST
'നല്ല അധ്യാപകരുടെ വംശം കുറ്റിയറ്റു പോയിട്ടില്ല; അവരുടെ ആത്മവീര്യം തകർക്കരുത്': റഫീഖ് അഹമ്മദ്
News18
  • Share this:
തിരുവനന്തപുരം: ബത്തേരിയിലെ സർവജന സ്കൂളിലെ അഞ്ചാം ക്ലാസുകാരി  ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപക സമൂഹത്തെ അടച്ചാക്ഷേപിക്കരുതെന്ന അഭ്യർഥനയുമായി എഴുത്തുകാരൻ റഫീഖ് അഹമ്മദ്. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുതെന്നും റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

"മോബ് ലിഞ്ചിങ്ങിന്റെ ഓൺലൈൻ രീതിയാണ് സമൂഹ മാധ്യമങ്ങൾ പിൻതുടരുന്നത്. ഞാനൊരു അദ്ധ്യാപകനല്ല. വർഗബോധമല്ല ഇതെഴുതാൻ കാരണം. പക്ഷെ ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകർക്കരുത്.

മുന്നിലെത്തുന്ന രോഗികളെ എ ടി എം കൗണ്ടർ ആയി കാണുന്ന ഡോക്ടർമാരും വായ്പ അനുവദിച്ചു കിട്ടാൻ വരുന്ന നിസഹായനെ കറവപ്പശുവായി കാണുന്ന ബാങ്കറും ന്യായമായ കാര്യങ്ങൾ നടത്തിക്കിട്ടാൻ വരുന്ന സാധാരണക്കാരന് എങ്ങനെ അതൊക്കെ നിഷേധിക്കാം എന്ന് ആലോചിക്കുന്ന, ഓരോ മനുഷ്യജീവിതത്തെയും ചുവപ്പുനാട കൊണ്ട് കെട്ടി വരിയാവുന്ന ഫയലുകൾ മാത്രമായി കാണുന്ന സാറന്മാരും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരനും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ അങ്ങനെയുള്ളവർ മാത്രമേ ഉള്ളു എങ്കിൽ നമ്മൾ എന്നേ പ്രളയത്തിൽ മുങ്ങിപ്പോയേനെ.

മിതത്വം പാലിക്കുക. ആത്മപരിശോധന നടത്തുകയും ചെയ്യുക. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്."

Also Read ഷെഹ്‌ലയുടെ മരണം: അധ്യാപകൻ ഷിജിൽ ഒന്നാം പ്രതി; വിദ്യാഭ്യാസമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് വയനാട്ടിൽ


First published: November 23, 2019, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading