എ.കെ.ആന്റണി (A.K Antony) ഒഴിയുന്ന രാജ്യസഭാ (Rajyasabha) സീറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന അപേക്ഷയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് (Congress) നേതാവ് വി.എം സുധീരന് (VM Sudheeran). പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വളരെ നേരത്തെ തന്നെ താന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും അതിലേക്ക് ഇനി മടങ്ങി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് വി.എം സുധീരന് ഇത് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.
വി.എം സുധീരന്റെ കുറിപ്പ്
ഒരു അഭ്യര്‍ത്ഥന :
ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല.
അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 31നാണ് വോട്ടെടുപ്പും വോട്ടെണ്ണലും. എ.കെ ആന്റണി, കെ.സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രിൽ രണ്ടിനാണ് ഇവരുടെ കാലാവധി പൂർത്തിയാകുക.
read also- Rajya Sabha Election | രാജ്യസഭയിലേക്ക് കേരളത്തിൽ മൂന്ന് ഒഴിവുകൾ; പത്രികാ സമർപ്പണം 14 മുതൽ
എ.കെ ആന്റണി ഒഴിയുന്ന സീറ്റിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും കെപിസിസി പ്രസിഡന്റുമായിരുന്ന വി.എം സുധീരന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി സുധീരന് എത്തിയത്.
അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 27 മുതല്‍ സാധാരണനിലയിലേക്ക്
ന്യൂഡൽഹി: കോവിഡ് Covid19 ) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് (International passenger flights) ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വിസുകള്‍ നടത്തുക.
നേരത്തെ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചതോടെ ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായ രീതിയില്‍ ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം രാജ്യത്ത് മറ്റു മേഖലകളില്‍ നിയന്ത്രണം ലഘൂകരിച്ചെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.